എന്റെ പ്രണയം, പ്രകൃതിയോടും ജീവജാലങ്ങളോടും

ആര്‍ദ്ര ചന്ദ്രമൗലി (29)

മാനേജിംഗ് ഡയറക്ടര്‍; ഏക ബയോകെമിക്കല്‍സ്, തിരുവനന്തപുരം

ബയോടെക്‌നോളജി & ബയോകെമിക്കല്‍ എന്‍ജിനീയറിംഗില്‍ നാലാം റാങ്കോടെ ബിടെക് ബിരുദവും യു.കെയിലെ വാര്‍വിക് ബിസിനസ് സ്‌ക്കൂളില്‍ നിന്നും മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കിയശേഷമാണ് 2014ല്‍ ഏക ബയോകെമിക്കല്‍സിന് ആര്‍ദ്ര തുടക്കം കുറിച്ചത്. എന്‍വിറോണ്‍മെന്റല്‍ ബയോടെക് ഉല്‍പ്പന്നങ്ങളാണ് കമ്പനി നിര്‍മിക്കുന്നത്.

സമ്പൂര്‍ണ്ണ വനിതാ സംരംഭം

ബയോടെക് രംഗത്തെ ആദ്യത്തെ വനിതാ സ്റ്റാര്‍ട്ടപ്പായ ഏക ബയോകെമിക്കല്‍സിലെ ഷെയര്‍ ഹോള്‍ഡേഴ്‌സും സയന്റിസ്റ്റുകളുമൊക്കെ വനിതകളാണെന്നതാണ് പ്രധാന പ്രത്യേകത.

ജൈവകൃഷിക്ക് പുറമേ റബ്ബര്‍, ഫുഡ് പ്രോസസിംഗ് രംഗത്തെ വേസ്റ്റ് മാനേജ്‌മെന്റിനുള്ള ഉല്‍പ്പന്നങ്ങളും കമ്പനിക്കുണ്ട്. എന്‍വിറോണ്‍മെന്റല്‍ പ്രോഡ

ക്ട്‌സിന്റെ വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള അപൂര്‍വ്വം കമ്പനികളില്‍ ഒന്നാണ് ഏക ബയോകെമിക്കല്‍സ്.

ബയോടെക് വ്യവസായം ശക്തമാകണം

നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക, ദൈനംദിന ജീവിതത്തില്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന കെമിക്കല്‍ അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രകൃതിദത്ത ബയോടെക് ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്ന പ്രധാന പദ്ധതികള്‍. പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഏക ബയോകെമിക്കല്‍സിനെ കൂടുതല്‍

മികവിലേക്ക് നയിക്കാന്‍ ആര്‍ദ്രയെ പ്രേരിപ്പിക്കുന്നൊരു ഘടകം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it