'ബിസിനസ് എന്റെ പാഷനാണ്'

ജോണ്‍ മാത്യു (30)

കോ ഫൗണ്ടര്‍ & സിഇഒ, ജോണ്‍കാര്‍ട്ട്, ബ്രാന്‍ഡ് ഓണര്‍, ജെ ഡോട്ട് യുഎസ്എ, ഡയറക്ടര്‍, കുരുവിത്തടം ഗ്രൂപ്പ്, കൊച്ചി

സ്വന്തമായൊരു ബിസിനസ് ആയിരുന്നു എന്റെ ആഗ്രഹം. ഹോം അപ്ലയന്‍സസ് മേഖലയില്‍ പരിശീലനം നേടി 2015 ലാണ് ഫാമിലി ബിസിനസിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ഇ-കൊമേഴ്‌സ് സ്ഥാപനമായ ജോണ്‍കാര്‍ട്ട് തുടങ്ങി.

യുഎസ്, കാനഡ, യൂറോപ്പ് തുടങ്ങിയവയാണ് പ്രധാന വിപണി. ഇന്ത്യന്‍ വിപണിക്കായി ജെഡോട്ട് എന്ന പേരില്‍ യുഎസ് രജിസ്റ്റേഡായിട്ടുള്ള ഫാഷന്‍ ബ്രാന്‍ഡും അവതരിപ്പിച്ചു. നാസ്ഡാക്കിലും ബിഎസ്ഇയിലും ജോണ്‍കാര്‍ട്ട് ലിസ്റ്റ് ചെയ്യുകയാണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം.

ബക്‌സി പുതിയ തുടക്കം

ഇന്റര്‍നാഷണല്‍ ബാങ്കിംഗ് സാധ്യമാക്കുന്ന ടൊറന്റോ ആസ്ഥാനമായ ഫിന്‍ടെക് സംരംഭമായ ബക്‌സിയുടെ ഏഷ്യ, പസഫിക് മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റെടുത്തിരിക്കുകയാണ്.

അപ്പൂപ്പന്‍ എന്റെ മാതൃക

അപ്പൂപ്പന്‍ കെ.എം വര്‍ക്കിയാണ് ബിസിനസില്‍ ശോഭിക്കാനുള്ള എന്റെ പ്രചോദനം. വലിയ മനസോടെയും അനുകമ്പയോടെയും ആളുകളെ കാണണമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാറുണ്ട്.

Related Articles

Next Story

Videos

Share it