ലക്ഷ്യം കെട്ടിട നിര്‍മാണ രംഗത്ത് ഒരു 'വണ്‍ സ്‌റ്റോപ്പ് സൊലൂഷന്‍'
കൗശിക് ജി.പി (28)
ഡയറക്ടര്‍, ജിഫാബ് ഫസാഡ് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം
ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗില്‍ ബിടെക് ബിരുദം നേടിയ ശേഷം 2011ലാണ് ഫാമിലി ബിസിനസായ ജിഫാബില്‍ ചേര്‍ന്നത്. മൂന്ന് വര്‍ഷത്തോളം തലസ്ഥാനത്തെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച ശേഷം ഇപ്പോള്‍ കമ്പനിയുടെ കൊച്ചി ഓഫീസ് കേന്ദ്രീകരിച്ച് പ്രോജക്ട് എക്‌സിക്യൂഷനില്‍ ശ്രദ്ധ
പതിപ്പിച്ചിരിക്കുന്നു.
കാഷ് ഫ്‌ളോ വെല്ലുവിളി
കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രിയായതിനാല്‍ കാഷ്് ഫ്‌ളോയാണ് ഏറ്റവും വലിയൊരു പ്രശ്‌നം. എപ്പോള്‍ കാഷ് വിപണിയിലെത്തുമെന്നത് അറിയാത്തതിനാല്‍ ഫിക്‌സഡ് കോസ്റ്റ് കവര്‍ ചെയ്ത് കൊണ്ടുപോകാനുള്ള വരുമാനം കണ്ടെത്തേണ്ടതായി വരുന്നു.
ഉന്നത നിലവാരം നടപ്പാക്കുക
മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുകയെന്നത് വളരെ പ്രധാനമാണ്.
സിംഗിള്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട്
കെട്ടിട നിര്‍മാണ രംഗത്ത് ഒരു വണ്‍ സ്‌റ്റോപ്പ് സൊലൂഷന്‍ എന്നതാണ് കൗശിക്കിന്റെ ലക്ഷ്യം. ഈ രംഗത്തെ ഉപഭോക്താക്കളുടെ എല്ലാവിധ ആവശ്യങ്ങളും നിറവേറ്റത്തക്ക വിധത്തിലുള്ള ഒരു സിംഗിള്‍ പോയിന്റ് ഓഫ് കോണ്‍ടാക്ട് എന്ന തലത്തിലേക്ക് ഭാവിയില്‍ ജിഫാബിനെ മാറ്റണം.