ഫര്‍ണിച്ചര്‍ വ്യവസായത്തിൽ പുതിയൊരു ബിസിനസ് മോഡൽ

മുഹമ്മദ് അനസു (26)

മാനേജിംഗ് പാര്‍ട്ണര്‍& ഡിസൈനര്‍, ഡെസ്‌കെറ്റ് ഫര്‍ണിച്ചര്‍, ബാംഗളൂര്‍

വളരെ യാദൃശ്ചികമായാണ് ബിസിനസിലേക്ക് എത്തുന്നത്. ജോലി ചെയ്തിരുന്ന സമയത്ത് എന്റെ സീനിയര്‍ ഓഫീസര്‍ക്കു വേണ്ടി തുടങ്ങിയ ഗ്രോസറി ഇ-കൊമേഴ്‌സ് പോര്‍ട്ടലായിരുന്നു എന്റെ ആദ്യ സംരംഭം. അതില്‍ എനിക്ക് ഒട്ടും ആത്മവിശ്വാസം തോന്നാതിരുന്നതുകൊണ്ട് കുറച്ചു മാസങ്ങള്‍ക്കു ശേഷം ഞാന്‍ ആ

ബിസിനസില്‍ നിന്ന് പിന്മാറി.

ആ ഇടയ്ക്കാണ് ചെറിയൊരു ഫര്‍ണിച്ചര്‍ വ്യവസായിയുമായി കണ്ടു മുട്ടുന്നത്. മാന്യമായ മാര്‍ജിന്‍ ലഭിക്കുന്ന ബിസിനസാണ് ഫര്‍ണിച്ചര്‍ അപ്‌ഹോള്‍സറ്ററി എന്നു മനസിലാക്കുന്നത് അങ്ങനെയാണ്. ഡിസൈനിംഗും സ്‌കെച്ചിംഗുമൊക്കെ അത്യാവ

ശ്യം അറിയാവുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഫര്‍ണിച്ചറുകളുടെ ഡിസൈ

നിംഗും വില്‍പ്പനയും മാര്‍ക്കറ്റിംഗുമൊക്കെ ഏറ്റെടുത്തുകൊണ്ട് ബിസിനസ് തുടങ്ങി.

ഇടനിലക്കാരില്ലാതെ ശമ്പള അടിസ്ഥാനത്തില്‍ തൊഴിലാളികളെ ലഭ്യമാക്കി പരിശീലിപ്പിച്ചതിനാല്‍ കൂലിച്ചെലവ് കുറയ്ക്കാനും ഗുണമേന്മ ഉറപ്പാക്കാനും സാധിച്ചു. പുതിയൊരു ബിസിനസ് മോഡലായതുകൊണ്ട് ഇടനിലക്കാരെ ഒഴിവാക്കി വളരെ കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കി.

മികച്ച ടീം, ഉയര്‍ന്നഗുണമേന്മ എന്നിവയും കരുത്തായി. ടീമിനെ വിശ്വസിക്കുക, ധൃതി കൂട്ടാതെ കാര്യങ്ങള്‍ ചെയ്യുക ഇതാണ് ബിസിനസില്‍ നിന്ന് ലഭിച്ച പാഠം.

സമയം പാഴാക്കി കളയാതെ പ്രയോജനപ്രദമായ കാര്യങ്ങള്‍ ചെയ്യുക.

ഭാവിയിലൊരു നല്ല ബിസിനസ് ഡയറക്ടറായി മാറുക, ഗ്ലോബല്‍ ബ്രാന്‍ഡിന്റെ സ്ഥാപകനായി അറിയപ്പെടുക. ഇതാണ് എന്റെ ജീവിത ലക്ഷ്യം.

Desket Furniture

Related Articles

Next Story

Videos

Share it