മികച്ചവരില്‍ മികച്ച സ്റ്റോറി ടെല്ലർ ആവണം

ശ്രീദേവ് ചന്ദ്രഭാനു (28)

ഫൗണ്ടര്‍/ ഡയറക്റ്റര്‍, വൈനോട്ട് മീഡിയ പ്രൊഡക്ഷന്‍

ഏതൊരു കുട്ടിയെയും പോലെ സ്‌ക്രീനിലെ നിറങ്ങളില്‍ മതിമയങ്ങിയ ബാല്യമാണ് എന്റേതും. അവിടെ നിന്ന് ആരംഭിച്ച പാഷനാണ് പരസ്യമേഖലയിലേക്ക് നയിച്ചത്.

നിര്‍വാണ ഫിലിംസിന്റെ പ്രകാശ് വര്‍മയെ പോലുള്ളവരുടെ സഹായത്താല്‍ ഈ രംഗത്ത് ഒരിടം കണ്ടെത്താനായി. പഠന കാലത്തു തന്നെ പരസ്യ ചിത്രങ്ങള്‍ ചെയ്തിരുന്നു. പിന്നീടത് കൊച്ചിയില്‍ ഒരു കമ്പനിയായി തന്നെ തുടങ്ങി.

വ്യത്യസ്തമാകുന്നത്

പരസ്യം നല്‍കുന്നയാള്‍ക്ക് എന്തുവേണമെന്നറിഞ്ഞ് നല്‍കാനാവുന്നുണ്ട്. മികച്ച ആശയങ്ങളാണ് ഞങ്ങള്‍ വില്‍ക്കുന്നത്. മാത്രമല്ല അത് പറഞ്ഞ സമയത്തിനു മുമ്പേ സാക്ഷാത്കരിച്ച് നല്‍കാനും കഴിയുന്നു.

വെല്ലുവിളികള്‍

നിര്‍ദ്ദിഷ്ട ബജറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ മികച്ച നിലവാരത്തില്‍ പരസ്യചിത്രം നിര്‍മിക്കുകയെന്നത് വെല്ലുവിളിയാണ്. എന്നാല്‍ അത് പൂര്‍ത്തിയാകുമ്പോള്‍ സംതൃപ്തിയും ലഭിക്കുന്നു.

പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വരുത്തിയാല്‍ തന്നെ നിങ്ങള്‍ക്ക് നന്നായി ഉറങ്ങാനാകും. ഈ രംഗത്ത് ഏതു സമയത്തും ജോലി ചെയ്യേണ്ടി വരും. ഓരോ പ്രോജക്റ്റും പുതിയ കുറച്ചു കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

ലക്ഷ്യം

മികച്ചവരില്‍ മികച്ച സ്‌റ്റോറി ടെല്ലേഴ്‌സ് ആയി മാറുക എന്നതാണ് ലക്ഷ്യം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it