കാജല്‍ അഗര്‍വാള്‍ ഓഗസ്റ്റ് 4 ന് കൊച്ചിയിൽ

സ്റ്റോറീസിന്റെ പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്യും

മുൻനിര ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സിന്റെ കൊച്ചി പാലാരിവട്ടത്തുളള  ഷോറൂമിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാതാരം കാജല്‍ അഗര്‍വാള്‍ ഓഗസ്റ്റ് നാലിന്  നിര്‍വ്വഹിക്കും. വൈകീട്ട് 4 മണിക്കാണ് ഉദ്ഘാടനച്ചടങ്ങ്.

ബംഗളൂരുവിലും കോഴിക്കോട്ടും തുറന്നതിനു പിന്നാലെ മൂന്നാമത്തെ സ്റ്റോറീസ് ഷോറൂമാണ് കൊച്ചിയില്‍ തുറക്കുന്നത്. ഒരു ലക്ഷം ചതരുശ്ര അടി വിസ്തൃതിയുള്ള ഈ വിശാല ഷോറൂമില്‍ 19 രാജ്യങ്ങളില്‍ നിന്ന് സവിശേഷമായി ശേഖരിച്ച ഡെക്കോര്‍, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന നിരയുണ്ട്.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോണെറ്റ് ഗ്രൂപ്പ് 2010-ല്‍ തുടക്കമിട്ടതാണ് സ്റ്റോറീസ് ഗ്ലോബല്‍ ഹോം കണ്‍സെപ്റ്റ്‌സ്. ഇംപോര്‍ട് ഫര്‍ണ്ണീച്ചറുകളുടെ ബൃഹത്തായ കളക്ഷനുളള കേരളത്തിലെ ആദ്യത്തെ ഫര്‍ണീച്ചര്‍ ഷോപ്പാണ് സ്റ്റോറീസ്.

കോഴിക്കോട് ഒരു ലക്ഷത്തിലേറെ സ്‌ക്വയര്‍ ഫീറ്റ് വിശാലതയില്‍ ആരംഭിച്ച സ്റ്റോറീസിന് ബാഗ്ലൂരില്‍ രണ്ടു ഷോറൂമുകളാണുളളത്. പൂനൈ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ 20 ഷോറൂമുകള്‍ 2020ഓടെ തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here