ഹൈബ്രിഡ് വാഹന ജിഎസ്ടി കുറയും

Update: 2019-09-04 10:48 GMT

ഹൈബ്രിഡ് വാഹനങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് 43 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി കുറയ്ക്കുമെന്നു റിപ്പോര്‍ട്ട്. വാഹന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് പൊതുവേ നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്.

ജി.എസ്.ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ഒരു ചെറിയ ആന്തരിക ജ്വലന എഞ്ചിനും വൈദ്യുത മോട്ടോറും ഉപയോഗിക്കുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. 20 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഇടിവാണ് വാഹന മേഖല നേരിട്ടുകൊണ്ടിരിക്കുന്നത്. ജൂലൈയില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പന 30.98 ശതമാനം ഇടിഞ്ഞു.

Similar News