ജൂലൈ കറുത്ത മാസം, മാരുതിയുടെ വില്‍പ്പന 36 ശതമാനം ഇടിഞ്ഞു

Update: 2019-08-01 09:05 GMT

രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാവായ മാരുതി സുസുക്കിയുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂലെ മാസത്തില്‍ 36.3 ശതമാനം വില്‍പ്പനയിടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ മാരുതിയുടെ അറ്റലാഭം കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും വലിയ താഴ്ചയിലാണ്.

വാഹനവിപണി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. 98,210 വാഹനങ്ങളാണ് ജൂലൈയില്‍ മാരുതി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ മാസം 154,150 വാഹനങ്ങള്‍ വിറ്റിരുന്നു.

മാരുതിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന മോഡലുകളായ സ്വിഫ്റ്റ്, ബലീനോ, ഡിസയര്‍, വാഗണ്‍ ആര്‍ എന്നിവയുടെ വില്‍പ്പന 23 ശതമാനം ഇടിഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ 38 ശതമാനം ഇടിവുണ്ടായി. ഡീസല്‍ മോഡലുകള്‍ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനമാണ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയിടിവിന് പ്രധാനമായും കാരണമായത്.

Similar News