ജീവനക്കാരെ മാരുതി കുറച്ചു തുടങ്ങി

Update: 2019-08-03 05:05 GMT

ആഭ്യന്തര വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി താല്‍ക്കാലിക ജീവനക്കാരുടെ എണ്ണത്തില്‍ 6 ശതമാനം കുറവു വരുത്തി.18,845 പേരാണ് ജൂണ്‍ വരെ കമ്പനിയില്‍ താല്‍ക്കാലികാടിസ്ഥാനത്തിലുണ്ടായിരുന്നത്.ജൂണിനുശേഷം 1,181 പേരെ കുറച്ചു.

രാജ്യത്ത് വില്‍ക്കുന്ന പാസഞ്ചര്‍ വാഹനങ്ങളുടെ ഏകദേശം 50 ശതമാനം ഉത്പാദിപ്പിക്കുന്ന മാരുതി സുസുക്കിയുടെ ജൂലൈയിലെ വില്‍പ്പന 2018 ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ 33.5 ശതമാനം ഇടിഞ്ഞു. 109,265 വണ്ടികളേ വല്‍ക്കാനായുള്ളൂ.

Similar News