മാരുതി പുതിയ ഓള്‍ട്ടോ സിഎന്‍ജി അവതരിപ്പിച്ചു

Update: 2019-06-15 07:59 GMT

ഏകദേശം രണ്ടുമാസം മുമ്പാണ് മാരുതി ബിഎസ്6 എമിഷന്‍ മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്ന പുതിയ ഓള്‍ട്ടോ അവതരിപ്പിച്ചത്. എന്നാല്‍ സിഎന്‍ജി വകഭേദം അപ്പോള്‍ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ രണ്ട് വേരിയന്റുകളില്‍ സിഎന്‍ജി ഓപ്ഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് മാരുതി.

പെട്രോള്‍ മോഡലില്‍ നിന്ന് 60,000 രൂപ കൂടുതലാണ് 2019 മാരുതി സുസുക്കി ഓള്‍ട്ടോ സിഎന്‍ജിക്ക്. LXi ട്രിം മോഡലിന് 4.11 ലക്ഷം രൂപയും LXi(O) ട്രിം മോഡലിന് 4.14 ലക്ഷം രൂപയുമാണ് സിഎന്‍ജി വകഭേദങ്ങളുടെ എക്‌സ് ഷോറൂം വില.

സിഎന്‍ജി ഓപ്ഷന്‍ മാറ്റിനിര്‍ത്തിയാല്‍ വാഹനത്തിന് മറ്റ് വ്യത്യാസങ്ങളൊന്നുമില്ല. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സും 796 സിസി ത്രി സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും തന്നെയാണ് ഇതിലുമുള്ളത്.

പവര്‍ സ്റ്റിയറിംഗ്, HVAC യൂണിറ്റ്, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, പിന്‍വശത്തെ ചൈല്‍ഡ് ലോക്ക്, റിമോട്ട് ബൂട്ട്, ബോഡി കളേര്‍ഡ് ഡോര്‍ ഹാന്‍ഡില്‍സ് തുടങ്ങിയ പ്രത്യേതകള്‍ ഇവയ്ക്കുമുണ്ട്. LXi (O)ക്ക് പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകളുമുണ്ട്. ഹൈസ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, റെയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി ഓള്‍ട്ടോ ഫേസ് ലിഫ്റ്റ് മോഡലില്‍ ചേര്‍ത്തിരിക്കുന്നു.

Similar News