എംജി ഹെക്ടർ: ആകർഷകമായ വില, 5-5-5 ഓണർഷിപ് പാക്കേജ്

Update: 2019-06-28 07:39 GMT

മോറിസ് ഗരേജസിന്റെ (എംജി) എസ്‌യുവി ഹെക്ടർ വിപണിയിലെത്തി. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാർ കമ്പനി എംജിയുടെ ഇന്ത്യൻ വിപണിയിലെ ആദ്യ വാഹനമാണ് ഹെക്ടർ.

രാജ്യത്തെ ആദ്യ ഇന്റർനെറ്റ് എസ്‌യുവി എന്ന് വിശേഷിപ്പിക്കുന്ന ഹെക്ടറിന്റെ ബുക്കിംഗ് ജൂൺ നാലു മുതൽ തന്നെ ആരംഭിച്ചിരുന്നു. ഇതുവരെ 10,000 ബുക്കിങ്ങുകൾ ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചു.

പ്രതീക്ഷിച്ച പോലെ 12.18 ലക്ഷം മുതൽ 16.88 ലക്ഷം വരെയാണ് വില. അഞ്ചു വർഷത്തെ വാറന്റി (അൺലിമിറ്റഡ് കിലോമീറ്റർ), ആദ്യ 5 ഷെഡ്യൂൾഡ് സേവനങ്ങൾക്ക് ഫ്രീ സർവീസ്, 5 വർഷത്തെ 24-മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയടങ്ങിയ 5-5-5 ഓണർഷിപ് പാക്കേജ് ആണ് മറ്റൊരു പ്രത്യേകത.

ആദ്യ മൂന്ന് വർഷത്തേയ്ക്ക് 8000 രൂപയിൽ തുടങ്ങുന്ന പ്രീ-പെയ്ഡ് മെയിന്റനൻസ് പ്ലാനുകൾ എംജി നൽകുന്നുണ്ട്.

ഗുജറാത്തിലെ കമ്പനിയുടെ പ്ലാന്റിൽ നിർമ്മിക്കുന്ന എംജി ഹെക്ടർ സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് ഉള്ളത്. മൂന്ന് എൻജിൻ ഓപ്‌ഷനുകളുമായാണ് ഹെക്ടർ എത്തുന്നത്: പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, ഡീസൽ. പെട്രോളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.

143 ബിഎച്ച്പിയുടെ 1.5 ലീറ്റർ ടർബോ പെട്രോൾ, 170 ബിഎച്ച്പിയുടെ 2 ലീറ്റർ ഡീസൽ എൻജിൻ, കൂടാതെ ടർബോ പെട്രോളിനൊപ്പം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് എൻജിൻ എന്നിവയാണിത്.

ഇന്റർനെറ്റ് കാർ

നിരവധി കണക്ടിവിറ്റി ഫീച്ചറുകൾ വാഹനത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ആദ്യ ‘ഇന്റർനെറ്റ് കാർ’ എന്ന വിളിപ്പേരും ഹെക്ടറിന് സ്വന്തം. ചില സവിശേഷതകൾ ഇവയാണ്.

  • മൈക്രോസോഫ്റ്റ്, അഡോബി, അണ്‍ലിമിറ്റ്, സാപ്, സിസ്‌കോ, ടോംടോം, പാനസോണിക്, കോഗ്നിസന്റ്, ന്യൂആന്‍സ് തുടങ്ങി നിരവധി ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെയാണ് ഹെക്ടർ വിപണിയിലെത്തുന്നത്. എയര്‍ടെല്ലിന്റെ സേവനവും ലഭ്യമാണ്.
  • ഐസ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ കണക്ടഡ് പ്ലാറ്റ്‌ഫോമില്‍ പ്രവൃത്തിക്കുന്ന വാഹനമാണ് ഇത്.
  • 10.4-ഇഞ്ച് വലുപ്പമുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് ഹൈലൈറ്റ്.
  • വോയ്‌സ് കമാൻഡുകളിലൂടെയോ ടച്ചിലൂടെയോ കാറിന്റെ ഫീച്ചറുകളുടെ നിയന്ത്രിക്കാം. വോയിസ് അസിസ്റ്റന്റുകളെപ്പോലെ ‘ഹലോ എംജി’ എന്ന കമാന്‍ഡുപയോഗിച്ച് നിർദേശങ്ങൾ നല്‍കാം.
  • സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ നടത്താനും എന്റർടെയ്ന്‍മെന്റ് കണ്ടെന്റ് സ്ട്രീം ചെയ്യാനും സാധിക്കും.
  • ഗാനാ ആപ്പിന്റെ പ്രീമിയം സബ്‌സ്‌ക്രിപ്ഷനും അക്യുവെതര്‍ ആപ്പും കാറിലുണ്ട്.

    എംജി ഐസ്മാര്‍ട്ട് ആപ്പിന്റെ കംപാനിയന്‍ ആപ് മൊക്രോസോഫ്റ്റിന്റെ Azure ക്ലൗഡിലായിരിക്കും പ്രവർത്തിക്കുക.

  • ആപ്പ് ഉപയോഗിക്കുമ്പോഴെല്ലാം തത്സമയ ലൊക്കേഷന്‍, ടയറിന്റെ മര്‍ദ്ദം, ഡോര്‍ ശരിയായി അടഞ്ഞിട്ടുണ്ടോ ഇവയെല്ലാം കൃത്യമായി പരിശോധിക്കും.
  • ആപ്പിലൂടെ പാര്‍ക്കു ചെയ്ത കാര്‍ കണ്ടെത്തി ജിയോ ഫെന്‍സ് ചെയ്യാം. ജിയോ ഫെൻസ് ചെയ്ത കാര്‍, ഉടമ നിശ്ചയിക്കുന്ന പരിധിക്കു വെളിയില്‍ ആര്‍ക്കും കൊണ്ടുപോകാനാവില്ല

Similar News