അടുത്ത മൂന്ന് വര്‍ഷത്തില്‍ 12,500 ഓളം പേരെ പിരിച്ചുവിടാനൊരുങ്ങി നിസ്സാന്‍

Update: 2019-07-27 04:56 GMT

അടുത്ത മൂന്ന് വര്‍ഷം കൊണ്ട് ആഗോളതലത്തില്‍ 12,500 പേരെ പിരിച്ചു വിടാനൊരുങ്ങി നിസ്സാന്‍. 6400 പേരോട് ഇതിനോടകം കമ്പനി വിടാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയിലെ 1710 ഓളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുഎസ്, മെക്‌സിക്കോ എന്നിവിടങ്ങളില്‍ 2,420 ജോബ്കട്ട് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലും ഇന്തോനേഷ്യയിലുമായി 2,540, ജപ്പാനില്‍ 880, സ്‌പെയിന്‍ 470 എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന തൊഴില്‍ നഷ്ടകണക്കുകള്‍.

പത്തു വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ ലാഭം നേടിയതിനാലാണ് പുതിയ നീക്കങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഗോള തലത്തില്‍ ഏറ്റവുമധികം നിസ്സാന്‍ കാറുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന യുകെയിലെ സന്ദര്‍ലാന്‍ഡ് നിര്‍മാണ പ്ലാന്റില്‍ ഒഴികെ മറ്റുള്ളിടത്തെല്ലാം ഇത്തരത്തില്‍ തൊഴിലാളികളെ കുറക്കാനുള്ള നീക്കം നിലനില്‍ക്കുന്നതായിട്ടാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Similar News