റോയൽ എൻഫീൽഡിന് 'കുടുംബ-ബിസിനസ്' ടാഗ് വേണ്ട, സിദ്ധാർത്ഥ ലാൽ സ്ഥാനമൊഴിഞ്ഞു

Update: 2019-04-04 08:33 GMT

താൻ വളർത്തി വലുതാക്കിയ ഒരു സ്ഥാപനം മറ്റാരെയെങ്കിലും ഏൽപ്പിച്ച് അധികാരങ്ങൾ ഒഴിയുക എന്നത് പല സംരംഭകരേയും സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ 20 വർഷം മുൻപ്, ഐഷർ മോട്ടോഴ്‌സിന്റെ സ്ഥാപകനും മുൻ സിഇഒയുമായിരുന്ന വിക്രം ലാൽ തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ ഉപേക്ഷിച്ച് കമ്പനിയെ പ്രൊഫഷണലുകളുടെ കയ്യിലേൽപ്പിച്ചു.

ലാലിൻറെ അതേ പാത പിന്തുടരുകയാണ് ഇപ്പോൾ മകനും റോയൽ എൻഫീൽഡ് സിഇഒയുമായ സിദ്ധാർത്ഥ ലാൽ.

1997-ലാണ് വിക്രം ലാൽ ഐഷർ മോട്ടോഴ്‌സിന്റെ ചെയർമാൻ പദവി ഒഴിഞ്ഞത്. ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായി സുബോധ് ഭാർഗ്ഗവയെ അദ്ദേഹം നിയമിക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം സൂപ്പർവൈസറി ബോർഡിൽ അംഗത്വം സ്വീകരിച്ചു.

ലാൽ ജൂനിയറും തന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ വേണ്ടെന്ന് വെച്ചിരിക്കുകയാണ്. അശോക് ലെയ്‌ലാൻഡിന്റെ വിനോദ് ദാസരിയെയാണ് കമ്പനിയുടെ മോട്ടോർ സൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡിന്റെ സിഇഒ ആയി അദ്ദേഹം തെരഞ്ഞെടുത്തത്.

സിഇഒയ്ക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്രം നൽകുന്നതിനാണ് എക്സിക്യൂട്ടീവ് അധികാരങ്ങൾ ലാൽ ജൂനിയർ ഉപേക്ഷിച്ചത്. അതേസമയം പാരന്റ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സ്ഥാനത്ത് അദ്ദേഹം തുടരും.

Similar News