ഒറ്റ ചാര്‍ജില്‍ 213 കിലോമീറ്റര്‍, ഇന്ത്യയിലെ ഏറ്റവും വിലക്കുറഞ്ഞ ഇലക്ട്രിക് കാര്‍ എത്തി

Update: 2019-10-10 10:06 GMT

ടിഗോര്‍

ഇലക്ട്രിക്കിന്റെ പുതിയ വകഭേദം ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒറ്റ

ചാര്‍ജിംഗില്‍ 213 കിലോമീറ്റര്‍ പോകാന്‍ കഴിയുന്ന ഇതിന്റെ വില

ആരംഭിക്കുന്നത് 9.44 ലക്ഷം രൂപയിലാണ്. സര്‍ക്കാര്‍ സബ്‌സിഡികള്‍ക്ക്

ശേഷമുള്ള നിരക്കാണിത്.

പുതിയ ടിഗോര്‍ ഇലക്ട്രിക് ഇപ്പോള്‍

ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലക്കുറഞ്ഞ ലോംഗ് റേഞ്ച് ഇലക്ട്രിക്

കാറാണ്. നേരത്തെ ഏറ്റവും വിലക്കുറഞ്ഞ ഇലക്ട്രിക് കാര്‍ എന്ന ബഹുമതിക്ക്

അര്‍ഹമായിരുന്ന മോഡല്‍ മഹീന്ദ്രയുടെ ഇ-വെരിറ്റോ ആയിരുന്നു. ഇതിന്റെ

എക്‌സ്‌ഷോറൂം വില 10.47 ലക്ഷം രൂപയാണ്. സര്‍ക്കാരിന്റെ ഫെയിം രണ്ട് പദ്ധതി

പ്രകാരമുള്ള  ആനുകൂല്യങ്ങള്‍ ടിഗോര്‍ ഇലക്ട്രിക്കിന് ലഭിച്ചിട്ടുണ്ട്.

21.5

kWh ബാറ്ററി പാക്കോടെ എത്തിയിരിക്കുന്ന ഈ വാഹനം മൂന്ന് വേരിയന്റുകളില്‍

ലഭ്യമാണ്. ഡ്രൈവ്, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളുണ്ട്.

സാധാരണ ചാര്‍ജിംഗിനും ഫാസ്റ്റ് ചാര്‍ജിംഗിനുമുള്ള രണ്ട് ചാര്‍ജിംഗ്

പോര്‍ട്ടുകളുണ്ട്. രണ്ട് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ്

അലേര്‍ട്ട് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

പഴയ ടിഗോര്‍ ഇ.വിയുടെ

ബാറ്ററി 16.2 kWh മാത്രമായിരുന്നു. ഇതിന് ഒറ്റ ചാര്‍ജിംഗില്‍ 142

കിലോമീറ്റര്‍ മാത്രമായിരുന്നു ഓടാന്‍ കഴിഞ്ഞിരുന്നത്. എക്‌സ്റ്റീരിയര്‍,

ഇന്റീരിയര്‍ ലുക്കില്‍ മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഇന്ത്യയിലെ 30 നഗരങ്ങളിലാണ് ടിഗോര്‍ ഇലക്ട്രിക് ലഭ്യമാകുന്നത്. എന്നാല്‍ വരും നാളുകളില്‍ കൂടുതല്‍ മേഖലകളില്‍ ലഭ്യമാക്കും. 

Similar News