ജൂലൈ ടൊയോട്ടയുടേത്; ഇന്ത്യയില്‍ എത്തിയിട്ട് ഏറ്റവും അധികം വില്‍പ്പന നടന്ന മാസമെന്ന് കമ്പനി

വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്

Update:2022-08-01 15:45 IST

ജൂലൈ മാസം ടൊയോട്ട (Toyota Kirloskar Motor) ഇന്ത്യയില്‍ വിറ്റത് 19,693 യൂണീറ്റ് വാഹനങ്ങള്‍. ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ശേഷം കമ്പനി ഒരു മാസത്തില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന മൊത്തവില്‍പ്പനയാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്.

2021 ജൂലൈയില്‍ 13,105 യൂണീറ്റുകളായിരുന്നു ടൊയോട്ടയുടെ വില്‍പ്പന. ഈ വര്‍ഷം ജൂണ്‍ മാസത്തെ (16,500 യൂണീറ്റ്) അപേക്ഷിച്ച് ജൂലൈയില്‍ വില്‍പ്പന 19 ശതമാനം ആണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം ഹൈബ്രിഡ് ഇലക്ട്രിക് മോഡലായ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

മാരുതി സുസുക്കിയുമായി ചേര്‍ന്ന് ടൊയോട്ട അവതരിപ്പിച്ച മോഡലാണ് ഹൈറൈഡര്‍. ഇന്നൊവ ക്രിസ്റ്റ, ഫോര്‍ച്യൂണല്‍ എന്നിവയാണ് വില്‍പ്പന കൂടുതലുള്ള ടൊയോട്ട മോഡലുകള്‍. പുതിയ ഗ്ലാന്‍സ, അര്‍ബന്‍ ക്രൂയിസര്‍, കാംമ്രി ഹൈബ്രിഡ്, വെല്‍ഫയര്‍ എന്നിവയുടെയും ഡിമാന്‍ഡ് ഉയര്‍ന്നു.

Tags:    

Similar News