ചെറു എസ്.യു.വി വിപണിയിലിറക്കുമെന്ന് ടൊയോട്ട

Update: 2020-01-15 11:41 GMT

കുഞ്ഞന്‍ എസ്.യു.വികള്‍ക്ക് വര്‍ധിച്ചുവരുന്ന ഡിമാന്റ് കണക്കിലെടുത്ത് ചെറു എസ്.യു.വി വിപണിയിലിറക്കാന്‍ ടൊയോട്ട. TNGA-B പ്ലാറ്റ്‌ഫോമിലാണ് പുതിയ എസ്.യു.വി വികസിപ്പിക്കുന്നത്.

പുതിയ വാഹനത്തിന് പേരിട്ടിട്ടില്ലെങ്കിലും ടൊയോട്ട ബി-എസ്.യു.വി എന്നാണ് ഇതിന്റെ കോഡ് നാമം. ടൊയോട്ടയുടെ യാരിസ് അധിഷ്ഠിത എസ്.യു.വിയാണിത്.

1 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലായിരിക്കും ഇത് വരുന്നത്. ഇതിന്റെ ഹൈബ്രിഡ് വകഭേദവുമുണ്ടാകും.

രാജ്യാന്തരതലത്തിലാണ് പുതിയ ചെറു എസ്.യു.വി ടൊയോട്ട വിപണിയിലിറക്കുന്നത്. തുടക്കത്തില്‍ യൂറോപ്യന്‍ വിപണിയാണ് ലക്ഷ്യം വെക്കുന്നത്. നിസാന്‍ ജൂക്, റിനോ ക്യാപ്റ്റര്‍, ഫോര്‍ഡ് പ്യൂമ എന്നിവയായിരിക്കും രാജ്യാന്തരവിപണിയില്‍ ഇതിന്റെ പ്രധാന എതിരാളികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News