ബജാജ് ചേതക്കിന് ഉഗ്രന്‍ തിരിച്ചുവരവ്, അതും ഇലക്ട്രിക് ആയി

Update: 2019-10-17 10:04 GMT

ഒരുകാലത്തെ ഇന്ത്യന്‍ യുവത്വത്തിന്റെ വികാരമായിരുന്നു ബജാജ് ചേതക്. 34 വര്‍ഷം വിപണിയില്‍ അരങ്ങുവാണശേഷം പിന്നീട് ചേതക്കിനെ വിപണിയില്‍ നിന്ന് പിന്‍വലിച്ചു. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്കുശേഷം ചേതക് പ്രേമികളുടെ മനസില്‍ ഗൃഹാതുരതയുണര്‍ത്തി ചേതക്കിന് തിരിച്ചുവരവ്. ഇലക്ട്രിക് സ്‌കൂട്ടറായാണ് ഇപ്പോഴത്തെ വരവ്.

ഇലക്ട്രിക് വാഹനമേഖലയിലേക്ക് കടക്കുന്ന ആദ്യത്തെ മുന്‍നിര ഇന്ത്യന്‍ ഇരുചക്ര വാഹനനിര്‍മാതാവാണ് ബജാജ് എന്നു പറയാം. പ്രീമിയം വിഭാഗത്തിലേക്കാണ് ചേതക് ഇലക്ട്രിക് വരുന്നത്. കുറഞ്ഞ വിലയെന്ന് പറയാനാകില്ല, എന്നാല്‍ ആകര്‍ഷകമായ വിലയായിരിക്കും ഇതിനെന്നാണ് ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്നേകാല്‍ ലക്ഷത്തോളം രൂപയോളമാണ് വില പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ഫെയിം രണ്ട് ആനുകൂല്യങ്ങള്‍ക്ക് ഈ മോഡല്‍ അര്‍ഹമാണ്.

ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ നിര്‍മാണം ബജാജിന്റെ ചകാന്‍ പ്ലാന്റില്‍ സെപ്റ്റംബര്‍ 25നാണ് ആരംഭിച്ചത്. ലിഥിയം അയണ്‍ ബാറ്ററി പാക്കോട് കൂടിയ ഇതില്‍ നാല് കിലോവാട്ട് ഇലക്ട്രിക് മോട്ടറായിരിക്കും ഉണ്ടാവുക. ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകളുണ്ടാകും. റിവേഴ്‌സ് അസിസ്റ്റ് ഫീച്ചറുമുണ്ടാകും.

മുഴുവനായി ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar News