ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിച്ചില്ലെങ്കില്‍ പലിശ കുറയുമോ? അറിയാം
സ്ഥിരനിക്ഷേപം നടത്തുന്നവര്‍ അറിയാതെ പോകരുത് ഈ കാര്യങ്ങള്‍.
പല നിക്ഷേപകരും സ്ഥിരനിക്ഷേപത്തിന്റെ (Fixed Depodit in Banks) കാലാവധി കഴിഞ്ഞാലും അത് പിന്‍വലിക്കുകയോ പുതുക്കുകയോ ചെയ്യുന്നില്ല. ഒരുപക്ഷേ ശ്രദ്ധക്കുറവ് കൊണ്ടാകാം. അതുമല്ലെങ്കില്‍ മറ്റ് പല കാരണങ്ങള്‍ ഉണ്ടായിരിക്കാം. ഈ സാഹചര്യത്തില്‍ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിച്ചിട്ടില്ലെങ്കില്‍ എത്രശതമാനമാണ് പലിശ ലഭിക്കുക എന്ന സംശയം ഏവര്‍ക്കുമുണ്ടാവുന്നതാണ്.
നിലവില്‍ സ്ഥിരനിക്ഷേപം കാലാവധി കഴിഞ്ഞിട്ടും പിന്‍വലിച്ചിട്ടില്ലെങ്കില്‍ സേവിംഗ്‌സ് ബാങ്ക് (Savings Bank) അക്കൗണ്ട് പലിശ നിരക്കാണ് ലഭിക്കുന്നത്. എന്നാല്‍ ജുലൈ രണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഒരു പുതിയ നോട്ടിഫിക്കേഷന്‍ ഇഷ്യൂ ചെയ്തിട്ടുണ്ട്. പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ച് സ്ഥിരനിക്ഷേപം കാലാവധി കഴിഞ്ഞിട്ടും പിന്‍വലിച്ചിട്ടില്ലെങ്കില്‍ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പലിശനിരക്കോ, കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപ പലിശ നിരക്കോ എതാണ് ചെറുത് ആ നിരക്കാണ് നിക്ഷേപകന് ബാങ്കുകള്‍ നല്‍കുക. താഴെപറയുന്ന ബാങ്കുകളാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് അനുസരിക്കേണ്ടത്.
(1) എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും (RRBs ഉള്‍പ്പെടെ)
(2) എല്ലാ ചെറുകിട ധനകാര്യ ബാങ്കുകളും (All Small Finance Banks)
(3) എല്ലാ ലോക്കല്‍ ഏരിയ ബാങ്കുകളും
(4) എല്ലാ അര്‍ബന്‍ സഹകരണ ബാങ്കുകളും
(5) എല്ലാ ജില്ലാ സഹകരണ ബാങ്കുകളും
(6) സ്റ്റേറ്റ് സഹകരണ ബാങ്കുകള്‍
പലിശ നഷ്ടപ്പെടാതിരിക്കാന്‍ താഴെപറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക?
(1) സ്ഥിരനിക്ഷേപം എന്നാണ് കാലാവധി പൂര്‍ത്തിയാക്കുക എന്നത് ഓര്‍മയില്‍ സൂക്ഷിക്കുക
(2) Auto Renewal സൗകര്യം സ്ഥിരനിക്ഷേപത്തിന്റെ കാര്യത്തില്‍ പ്രയോജനപ്പെടുത്തുക
(3) സ്ഥിരനിക്ഷേപങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുവാന്‍ നിങ്ങളുടെ ബാങ്കിനോട് നിര്‍ദേശിക്കുക
(4) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബസൈറ്റ് പരിശോധിച്ച് കാര്യങ്ങള്‍ യഥാസമയം മനസിലാക്കുക