വിജയകരമായ ബിസിനസ് മോഡലുമായി എന്‍വറ ക്രിയേറ്റീവ് ഹബ്

Update: 2018-11-12 09:27 GMT

സ്ഥിരം ജീവനക്കാരെ പരമാവധി കുറച്ചുകൊണ്ട്, പ്രഗത്ഭരായ ഐ.റ്റി പ്രൊഫഷണലുകളെ അണിനിരത്തി ഫ്രീലാന്‍സേഴ്‌സ് ക്ലബ് എന്ന വ്യത്യസ്ത ബിസിനസ് മോഡലുമായി വിജയകരമായി എട്ടു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് മലപ്പുറം ആസ്ഥാനമായുള്ള എന്‍വറ ക്രിയേറ്റീവ് ഹബ്.

വളരെ കുറഞ്ഞ ചെലവില്‍ സമയബന്ധിതമായി ഗുണമേന്മയുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുന്നുവെന്നതാണ് ഈ ബിസിനസ് മോഡലിന്റെ ഗുണം. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ

സംരംഭമാണിത്.

2010 ല്‍ സുഹൃത്തുക്കളായ രജീഷ് സി, ഹരിലാല്‍ താനൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച എന്‍വറ ക്രിയേറ്റീവ് ഹബ് ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ തന്നെ ഇതിനായി വികസിപ്പിച്ചിട്ടുണ്ട്. ഐ.റ്റി കമ്പനികളിലും മറ്റും ജോലി നോക്കുന്ന പ്രൊഫഷണലുകള്‍ക്ക് അവരുടെ ഒഴിവു സമയങ്ങളിലും മറ്റും ചെയ്യാവുന്ന രീതിയിലാണ് ജോലികള്‍ നല്‍കുന്നത്.

ഒരു ജോലി പലര്‍ക്കായി വീതിച്ചു നല്‍കുന്നതിനാല്‍ സാധാരണ ഒരു കമ്പനി 60 ദിവസമെടുക്കുന്ന ജോലി അഞ്ചു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ തങ്ങള്‍ക്ക് സാധിക്കുമെന്ന് ഇവര്‍ പറയുന്നു.

ഡിസൈനിംഗ് വര്‍ക്കുകള്‍ ക്രോഡീകരിക്കുന്നത് എന്‍വറയുടെ ടീം നേരിട്ടാണ്. മുപ്പതോളം ക്രിയേറ്റീവ് ഫ്രീലാന്‍സേഴ്‌സാണ് ഇപ്പോള്‍ ക്ലബില്‍ സ്ഥിര അംഗങ്ങളായുള്ളത്. കൂടാതെ അറുപതോളം പേര്‍ എന്‍വറയോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

നൂറുകണക്കിന് വ്യവസായികള്‍ക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഒരുക്കി നല്‍കാന്‍ ഇതിനകം തന്നെ എന്‍വറയ്ക്ക് സാധിച്ചിട്ടുണ്ട്. 2020 ഓടെ കേരളത്തിലെ എല്ലാ ജില്ലകളിലും ഓരോ ശാഖകള്‍ തുടങ്ങുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇരുവരും പറയുന്നു.

വെബ് ഡിസൈനിംഗ്, വെബ് ഹോസ്റ്റിംഗ്, വെബ് ഡെവലപ്‌മെന്റ് എന്നിവയില്‍ എന്‍വറയ്ക്ക് പ്രത്യേകം വൈദഗ്ധ്യമുണ്ട്. വിവരങ്ങള്‍ക്ക്: 8089022005, വെബ്‌സൈറ്റ്: www.envara.in

Similar News