അമേരിക്കന്‍ കണക്കുകളില്‍ ആശ്വാസം! അനങ്ങാതെ സ്വര്‍ണവില, വെള്ളി മുകളിലേക്ക്
അമേരിക്കയില്‍ ചില്ലറ വിലക്കയറ്റം പ്രതീക്ഷയിലും താഴെ
കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഗ്രാമിന് 6,615 രൂപയിലും പവന് 52,920 രൂപയിലുമാണ് വ്യാപാരം. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവിലയും 5,500 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
ചാഞ്ചാട്ടത്തിന് ഇടവേള
രണ്ട് ദിവസത്തെ മുന്നേറ്റത്തിനാണ് ഇന്ന് ബ്രേക്കിട്ടത്. ഇന്നലെ ഗ്രാമിന് 30 രൂപയും ചൊവ്വാഴ്ച 15 രൂപയുമാണ് കൂടിയത്. മേയ് 20ന് കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും കുറവുണ്ട്.
അതേ സമയം ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ എറ്റവും കുറഞ്ഞത് പവന് അഞ്ച് ശതമാനം പണിക്കൂലി, കൂടാതെ സ്വര്‍ണത്തിനും പണിക്കൂലിക്കും മേൽ അഞ്ച് ശതമാനം ജി.എസ്.ടി, 45 രൂപ ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ്, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജിന് 18 ശതമാനം ജി.എസ്.ടി എന്നിവയും ചേര്‍ത്ത് 57,286 രൂപയെങ്കിലും നല്‍കണം.
അമേരിക്കന്‍ കണക്കുകള്‍ ആശ്വാസം
യു.എസിലെ ചില്ലറ വിലക്കയറ്റ കണക്കുകള്‍ ആശ്വാസമായതും യു.എസിന്റെ ഫെഡറല്‍ റിസര്‍വിന്റെ ഓപ്പണ്‍ മാര്‍ക്കറ്റ്‌സ് കമ്മിറ്റി (എഫ്.ഒ.എം.സി) പലിശ നിരക്കില്‍ ഉടന്‍ മാറ്റം വേണ്ടെന്ന് തീരുമാനിച്ചതും ഇന്ന് അന്താരാസ്വര്ണവിലയില് ഇടിവുണ്ടാക്കി. ഇന്നലെ യു.എസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനം വന്നതിനു തൊട്ടു പിന്നാലെ സ്വര്‍ണം ഔണ്‍സിന് 2,341 ഡോളര്‍ വരെയെത്തിയിരുന്നു. പിന്നീട് ഇടിഞ്ഞ് 2,320ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ 2,308.28 ഡോളര്‍ വരെ താഴ്ന്ന ശേഷം 2,312 ഡോളറിലേക്ക് തിരിച്ചു കയറിയിട്ടുണ്ട്. ഷ്ട്ര
ഈ വര്‍ഷം ഒരു തവണയും 2025ല്‍ നാല് തവണയും നിരക്ക് കുറയ്ക്കുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് നല്‍കിയിട്ടുണ്ട്. ഇത് സ്വര്‍ണത്തിന് ഗുണമാണ്. പലിശ നിരക്ക് കുറയ്ക്കുമ്പോള്‍ കടപ്പത്രങ്ങള്‍ പോലുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷകമല്ലാതാകും. ഇത് സ്വര്‍ണത്തിലേക്ക് നിക്ഷേപം മാറ്റാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയും അത് വഴി വില ഉയരാന്‍ ഇടയാകുകയും ചെയ്യും.