'ജിഡിപി വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയാകും; നെഗറ്റീവ് വളര്‍ച്ച വരാനുമിട'
By Kurian Abraham
ഇന്ത്യയുടെ ജിഡിപി വളര്‍ച്ച ശതമാനം ഈ വര്‍ഷം എത്രയായിരിക്കും?ആഗോളതലത്തിലെ പ്രമുഖ റേറ്റിംഗ് ഏജന്‍സികളെല്ലാം തന്നെ പ്രതീക്ഷിത ജിഡിപിവളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണ്. ആഗോളവല്‍ക്കരണത്തിനും ഉദാരവല്‍ക്കരണത്തിനും മുമ്പ് ഹിന്ദു ഗ്രോത്ത്റേറ്റ് എന്ന പേരില്‍ കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി കൊണ്ടിരുന്ന ഇന്ത്യ പക്ഷേ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ അതിവേഗ വളര്‍ച്ചാനിരക്കുകൊണ്ടാണ് ആഗോള സമ്പദ് വ്യവസ്ഥയില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ കോവിഡ് 19 പൊതുവേ ദുര്‍ബലമായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക്ഏല്‍പ്പിച്ചിരിക്കുന്ന കനത്ത ആഘാതമാണ്. ഈ വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് ഒരു ശതമാനമോ ചിലപ്പോള്‍ നെഗറ്റീവ്വളര്‍ച്ച തന്നെയോ രേഖപ്പെടുത്തിയേക്കും.
എന്തുകൊണ്ട് ജിഡിപി നെഗറ്റീവ് വളര്‍ച്ചയിലേക്ക് പോകാം?
1. 21 ദിവസം രാജ്യം സമ്പൂര്‍ണ അടച്ചുപൂട്ടലിലാണ്. മുന്‍പെങ്ങുമില്ലാത്തസ്ഥിതിവിശേഷമാണിത്.
2. ഭക്ഷ്യോല്‍പ്പന്ന മേഖലയെ ലോക്ക് ഡൗണില്‍ നിന്ന്ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാകമായ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിളവെടുക്കാന്‍ പോലും തൊഴിലാളികളില്ല. മഹാരാഷ്ട്രയിലെ തക്കാളി കര്‍ഷകന്‍ മുതല്‍ വാഴക്കുളത്തെ പൈനാപ്പിള്‍ കര്‍ഷകന്‍ വരെ കടക്കെണിയില്‍. കാര്‍ഷികരംഗം കീഴ്‌മേല്‍ മറിഞ്ഞുകഴിഞ്ഞു. കാര്‍ഷികോല്‍പ്പദാനവും തടസ്സപ്പെട്ടുകഴിഞ്ഞു.
3. സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയില്‍
4. രാജ്യമെമ്പാടുമുള്ള വ്യവസായ ശാലകളിലും വ്യവസായ മേഖലകളിലും ജോലി ചെയ്യാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് വന്ന്താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നു. ഇത് രാജ്യത്തിന്റെ എല്ലാഭാഗത്തും പ്രകടമാണ്.
5. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോവിഡ് 19ല്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും അവരുടെ ദൈനദിന ജീവിതം ബുദ്ധിമുട്ടിലാതാക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. സര്‍ക്കാര്‍ ഖജനാവിലുള്ള പണം വന്‍തോതില്‍ ചെലവിടുന്നത് ഇതിനുമാത്രമാണ്. മറ്റ് എല്ലാ ചെലവുകള്‍ സര്‍ക്കാരുകള്‍ വെട്ടിക്കുറയ്ക്കും.
6. രാജ്യത്തിന്റെ വളര്‍ച്ചയില്‍ വന്‍ സംഭാവന നല്‍കുമെന്ന്പ്രതീക്ഷിച്ചിരുന്ന സര്‍വീസ്, എന്റര്‍ടെയ്ന്‍മെന്റ് ഇന്‍ഡസ്ട്രികള്‍ക്ക്വന്‍ തിരിച്ചടി. പല ക്വാര്‍ട്ടറുകള്‍ കഴിഞ്ഞാലും കാര്യങ്ങള്‍ സാധാരണ സ്ഥിതിയിലാകില്ലെന്ന് എന്റര്‍ടെയ്‌മെന്റ് രംഗത്തെ പ്രമുഖ കമ്പനികളുടെ ചീഫ് എക്‌സിക്യുട്ടീവുകള്‍ തുറന്നു പറയുന്നുണ്ട്.
7. വന്‍ തോതിലുള്ള തൊഴില്‍ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും ജനങ്ങളുടെ ക്രയശേഷിയില്‍ വന്‍ കുറവ് വരുത്തും. കമോഡിറ്റികളുടെയും ഉല്‍പ്പന്നങ്ങളുടെയും, വാഹനങ്ങളുടെ അടക്കം, വില കുറയും.
8. റെസിഡന്‍ഷ്യല്‍, കോമേഴ്‌സ്യല്‍ ആവശ്യത്തിനുള്ള കെട്ടിടങ്ങളുടെയും ഭൂമിയുടെയും വില കുത്തനെ ഇടിയുന്നത് സമ്പദ് വ്യവസ്ഥയിലേക്കുള്ള പണത്തിന്റെ വരവും അതിന്റെ കൈമാറ്റങ്ങളും കുറയ്ക്കും. സര്‍ക്കാരിന്റെ വരുമാനവും ഇടിയും.
9. നിലവില്‍ 21 ദിവസമാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും അത് ദീര്‍ഘിപ്പിക്കാനുള്ള സകല സാധ്യതകളുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ എല്ലാ മേഖലകളിലും അത് കനത്ത പ്രത്യാഘാതം സൃഷ്ടിക്കും.
10. രാജ്യത്തിന്റെ കയറ്റുമതി മേഖല ഏതാണ്ട് സ്തംഭിച്ച സ്ഥിതിയാണ്. കൊച്ചിതുറമുഖത്തു പോലും തേയിലയും മറ്റും കെട്ടികിടക്കുന്നു. വിദേശത്തുനിന്ന്ഇറക്കുമതി നടക്കുന്നുമില്ല. വരും മാസങ്ങളിലേക്കുള്ള കയറ്റുമതി ഓര്‍ഡറുകള്‍ വരുന്നുമില്ല. ഇത് കനത്ത പ്രത്യാഘാതമാകും.
11. രാജ്യമെമ്പാടുമുള്ള ആയിരക്കണക്കിന് സ്റ്റാര്‍ട്ടപ്പുകളില്‍ഭൂരിഭാഗവും തകര്‍ന്നുപോയേക്കാം. പുതിയവ പച്ചപിടിക്കാനും ഏറെ കാലമെടുക്കും.
യു എസ് - ചൈന വ്യാപാര യുദ്ധം, ബ്രെക്‌സിറ്റ്, തീവ്രവാദ ഭീഷണികള്‍,രാഷ്ട്രീയ - തീവ്രദേശീയ നിലപാടുകള്‍ എന്നിവയെല്ലാം കൊണ്ട് ലോകത്തെബിസിനസ് ചര്‍ച്ചകള്‍ തന്നെ മന്ദീഭവിച്ചിരുന്നു. കോറോണയ്ക്കു മുമ്പേനിലനിന്നിരുന്ന ഈ സ്ഥിതി കോറോണ വന്നതോടെ കൂടുതല്‍ രൂക്ഷമായി.കോര്‍പ്പറേറ്റുകളും ബിസിനസ് സാരഥികളും പുതിയ നിക്ഷേപ തീരുമാനങ്ങള്‍മരവിപ്പിച്ചേക്കും. അതോടെ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച വീണ്ടുംതാഴേയ്ക്ക് പോകും.
ഇന്ത്യ ഈ അവസ്ഥയില്‍ നെഗറ്റീവ് ജിഡിപി വളര്‍ച്ചാ ശതമാനംരേഖപ്പെടുത്തിയാലും അത്ഭുതപ്പെടാനില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline