രാജ്യത്തെ ലിസ്റ്റഡ് കമ്പനികളുടെ ഫലങ്ങളും ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുന്നു. മാര്‍ച്ച് അവസാനത്തില്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ കമ്പനികളുടെ ഫിനാന്‍ഷ്യല്‍ റിസള്‍ട്ട് തയ്യാറാക്കുന്ന ജോലികളും തടസ്സപ്പെട്ടു.
ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 3,947 സജീവ കമ്പനികളില്‍ വെറും 41 എണ്ണം മാത്രമാണ് ഏപ്രില്‍ 19ലെ വിവരപ്രകാരം വാര്‍ഷിക ഫലങ്ങള്‍ പ്രഖ്യാപിക്കുന്ന തിയതി പ്രഖ്യാപിച്ചിട്ടുള്ളൂ. വിപ്രോ, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നീ മൂന്ന് കമ്പനികള്‍ മാത്രമാണ് പ്രോഫിറ്റ് ആന്‍ഡ് ലോസ് എക്കൗണ്ട്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റായ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഇതവരെ റിസള്‍ട്ട് പ്രഖ്യാപിക്കുന്ന തിയതി പുറത്തുവിട്ടിട്ടില്ല.
ബോര്‍ഡ് മീറ്റിംഗ് നടത്താന്‍ പറ്റുന്നില്ല, സ്റ്റോക്കെടുപ്പും നടക്കുന്നില്ല
ലോക്ക്ഡൗണിനെ തുടര്‍ന്ന് കമ്പനികള്‍ക്കൊന്നും ഔപചാരികമായ ബോര്‍ഡ് മീറ്റിംഗ് നടത്താന്‍ സാധിക്കുന്നില്ല. ഇതാണ് റിസള്‍ട്ടുകള്‍ വൈകുന്നതിന്റെ ഒരു കാരണം. മാനുഫാക്ചറിംഗ് രംഗത്തെ കമ്പനികള്‍ക്ക് വാര്‍ഷിക കണക്കുകള്‍ അന്തിമമായി എടുക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
2019 - 2020 സാമ്പത്തിക വര്‍ഷത്തെയും അവസാന പാദത്തിലെയും ഫലങ്ങളാണ് ഇതുവരെ പുറപ്പെടുവിക്കാന്‍ സാധിക്കാത്തത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline