കേരള മാര്‍ക്കറ്റില്‍ പുതിയ വിസ്‌കി പരീക്ഷിച്ച് ബക്കാര്‍ഡി; 'മെയ്ഡ് ഇന്‍ ഇന്ത്യ'യിലൂടെ വിപണി പിടിക്കല്‍ ലക്ഷ്യം
കേരളം ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട വിപണികളിലേക്ക് എത്തുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്
പ്രമുഖ സ്പാനിഷ് മദ്യ നിര്‍മാതാക്കളായ ബക്കാര്‍ഡി കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിപണിയില്‍ പുതിയ വിസ്‌കി വിപണിയിലിറക്കി. ലെഗസി എന്ന പേരിലുള്ള ഇന്ത്യന്‍ വിസ്‌കി ഗോവ, പോണ്ടിച്ചേരി, ജാര്‍ഖണ്ഡ്, ഒഡീഷ, മേഘാലയ, അസം, ത്രിപുര, അരുണാചല്‍പ്രദേശ് രാജസ്ഥാന്‍ എന്നിവിടങ്ങളിലും ലഭിക്കും. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വിസ്‌കിക്കുള്ള ഡിമാന്‍ഡ് പ്രയോജനപ്പെടുത്തുകയാണ് ബക്കാര്‍ഡിയുടെ ലക്ഷ്യം.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ് ലെഗസി ബ്രാന്‍ഡ് വിസ്‌കി. പുറത്തിറക്കിയ മാര്‍ക്കറ്റുകളില്‍ വന്‍ വിജയമായതോടെയാണ് കേരളം ഉള്‍പ്പെടെയുള്ള വിപണികളിലേക്ക് കടന്നുകയറാന്‍ കമ്പനി തീരുമാനിച്ചത്. 2022ല്‍ പുറത്തിറക്കിയ ലെഗസി ബ്രാന്‍ഡിലുള്ള വിസ്‌കിയുടെ നിര്‍മാണത്തിന് ഇന്ത്യന്‍ ധാന്യങ്ങള്‍ക്കൊപ്പം സ്‌കോട്ടീഷ് മാള്‍ട്ടുകളും ഉപയോഗിച്ചിട്ടുണ്ട്.
ഇന്‍ഡിസ്പിരിറ്റ് 2024 അവാര്‍ഡില്‍ ബെസ്റ്റ് ഐ.എം.ംഎഫ്.എല്‍ പ്രീമിയം വിസ്‌കി പുരസ്‌കാരവും ലെഗസി ബ്രാന്‍ഡ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ 750 മില്ലിലിറ്റര്‍, 375 മില്ലിലിറ്റര്‍, 180 മില്ലിലിറ്റര്‍ കുപ്പികളിലാകും ലഭ്യമാകുക. അതിവേഗം വളരുന്ന മദ്യ വിപണികളിലൊന്നാണ് ഇന്ത്യ.
മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം