2019 ലെ ജി.ഡി.പി വളര്‍ച്ച 6.2 % : മൂഡീസ് റിപ്പോര്‍ട്ട്

Update: 2019-08-23 12:22 GMT

2019 ലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.2 ശതമാനമേ വരുവെന്ന് മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ്. 6.8 ശതമാനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. 2020 ല്‍ 6.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും മൂഡീസ് കണക്കാക്കുന്നു.

ദുര്‍ബലമായ ആഗോള സമ്പദ്വ്യവസ്ഥ ഏഷ്യന്‍ കയറ്റുമതിയെ മുരടിപ്പിച്ചിരിക്കുന്നു. അനിശ്ചിതമായ പ്രവര്‍ത്തന അന്തരീക്ഷത്തില്‍ നിക്ഷേപം  കുറയുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ബിസിനസ്സ് വികാരം കൂടുതല്‍ മിതത്വത്തിലേക്കു പരിണമിക്കുന്നു. കോര്‍പ്പറേറ്റ് വായ്പാ രംഗത്തെ മന്ദഗതിയും രാജ്യത്ത് നിക്ഷേപം ദുര്‍ബലമാകുന്നതിന് കാരണമായി. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയില്‍ അസ്ഥിരത നിഴലിക്കുന്നുണ്ട് '- മൂഡീസ് പറഞ്ഞു.

Similar News