വിഷൻ 2030 ന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പത്തിന പദ്ധതികളാണ് ബജറ്റിന്റെ മറ്റൊരു ഹൈ ലൈറ്റ്. അതിവേഗ വളർച്ച നേടുന്ന, കൂടുതൽ സുതാര്യതയുള്ള ഒരു ആധുനിക സമ്പദ് വ്യവസ്ഥയായി രാജ്യം വളരാൻ ഇവ സഹായിക്കുമെന്നാണ് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞത്.
- ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം
- ഡിജിറ്റല്‍ സമ്പദ്ഘടന സമ്പൂര്‍ണമാക്കല്‍
- ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട് മലിനീകരണമില്ലാത്ത രാജ്യം
- ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തി ഗ്രാമങ്ങളിലെ വ്യവസായവൽക്കരണം
- നദികള്‍ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കല്‍
- തീരദേശ വികസനവും പരിപാലനവും പുരോഗതിയും
- ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗന്‍യാന്‍ പദ്ധതിക്ക് ഊന്നല്‍
- ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂര്‍ണ ഭക്ഷ്യസുരക്ഷയും
- സമഗ്ര ആരോഗ്യപരിരക്ഷ ഒപ്പം ആയുഷ്മാന്‍ പദ്ധതിക്കുളള ഊന്നല്‍
- മിനിമം ഗവണ്മെന്റ് മാക്സിമം ഗവേണൻസ്