കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ രാജ്യത്തെ കുടുംബങ്ങളുടെ കടം സര്‍വകാല റെക്കോഡ് ഭേദിച്ചതായി റിപ്പോര്‍ട്ട്. കടം പെരുകുകയും ജോലി നഷ്ടത്തെയും ശമ്പളം വെട്ടിക്കുറച്ചതിലൂടെയും വരുമാനം കുറയുകയും ചെയ്തതോടെ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമായേക്കും.
ഇക്കഴിഞ്ഞ മാര്‍ച്ചിലെ കണക്കു പ്രകാരം രാജ്യത്തെ കുടുംബങ്ങളുടെ ആകെ കടം 43.5 ലക്ഷം കോടി രൂപയാണ്. 2008 മാര്‍ച്ചിച്ചില്‍ ഇത് വെറും 6.6 ലക്ഷം കോടി രൂപയായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് കടം 19.3 ലക്ഷം കോടി രൂപയായിരുന്നു.
ഇന്ത്യയുടെ ജിഡിപിയുടെ 21.3 ശതമാനത്തിന് തുല്യമാണ് ഇപ്പോഴുള്ള റീറ്റെയ്ല്‍ വായ്പാ തുക. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരുടെ ശമ്പളയിനത്തില്‍ വളര്‍ച്ചാ നിരക്ക് 4.3 ശതമാനം ആയിരുന്നപ്പോള്‍ കടം വളര്‍ച്ചാ നിരക്ക് 17.7 ശതമാനമാണ്. റിസര്‍വ് ബാങ്കില്‍ നിന്നും ബാങ്കിതര വായ്പാ സ്ഥാപനങ്ങളില്‍ നിന്നുമുള്ള കണക്കുകളാണ് ഇത്. ഹൗസ്‌ഹോള്‍ഡ് സേവിംഗിസിന്റെ കാര്യത്തിലും ഇക്കാലയളവില്‍ കുറവാണ് ഉണ്ടായത്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline