ഓഹരി വിപണി 16% ഇടിഞ്ഞു, സ്വര്‍ണവില 30% ... 1962ലെ ഇന്ത്യ - ചൈന സംഘര്‍ഷത്തില്‍ സംഭവിച്ചത് ഇതൊക്കെ
ഓഹരി വിപണി 16 ശതമാനം ഇടിഞ്ഞു, സ്വര്‍ണവില കുത്തനെ താഴേയ്ക്ക് പോയി... മറ്റൊരു ഇന്ത്യ - ചൈന സംഘര്‍ഷം ശക്തിയാര്‍ജ്ജിക്കുമ്പോള്‍ പഴയൊരു യുദ്ധകാലത്തിന്റെ സാമ്പത്തിക രംഗത്തെ ബാക്കി കണക്കുകള്‍ ഇതൊക്കെയാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ പുറത്തുവിട്ട പുരാരേഖയിലാണ് 1962ലെ ഇന്ത്യ - ചൈന യുദ്ധത്തിന്റെ ഇത്തരമൊരു കണക്കെടുപ്പ് ഉള്ളത്. 1958 ന്റെ ആദ്യം മുതല്‍ ഓഹരി വിപണിയില്‍ ബൂം തുടങ്ങിയിരുന്നുവെങ്കിലും 1962ല്‍ വിപണി ഇടിഞ്ഞു. ചൈനയുമായുണ്ടായ സംഘര്‍ഷമാണ് ഇതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സ്വര്‍ണവിലയും ചാഞ്ചാട്ടത്തിലായിരുന്നു. 1962 നവംമ്പര്‍ ആദ്യം പത്തുഗ്രാം സ്വര്‍ണത്തിന്റെ വില 121.65 രൂപയായിരുന്നു. എന്നാല്‍ നവംബര്‍ 24ന് 86 രൂപയായി. 1963 ജൂണില്‍ 112 രൂപയായിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline