വരാനിരിക്കുന്നത് ഏഷ്യയുടെ യുഗം; ഇന്ത്യ യുഎസിനെ മറികടക്കും

Update:2019-01-18 16:32 IST

പത്തുവർഷങ്ങൾക്കപ്പുറം ലോകസാമ്പത്തിക വ്യവസ്ഥയുടെ അവസ്ഥ എന്തായിരിക്കും? ബ്രിട്ടീഷ് ബാങ്കായ സ്റ്റാൻഡേർഡ് ചാർട്ടേർഡ് നടത്തിയ പഠനമനുസരിച്ച് ഇപ്പോൾ എമർജിങ് മാർക്കറ്റുകൾ എന്നറിയപ്പെടുന്ന ഏഷ്യയിലെയും തെക്കേ അമേരിക്കയിലേയും രാജ്യങ്ങളിയിരിക്കും 2030ൽ ലോകത്തെ നയിക്കുന്നത്.

അന്ന് ചൈനയായിരിക്കും ലോകത്തെ ഒന്നാമത്തെ വലിയ സാമ്പത്തിക ശക്തി. ജിഡിപിയുടെ വലുപ്പം 64.2 ലക്ഷം കോടി ഡോളറും. രണ്ടാം സ്ഥാനത്ത് ഇന്ത്യ (ജിഡിപി 46.3 ലക്ഷം കോടി ഡോളർ). ആദ്യ 10 രാജ്യങ്ങളിൽ ഏഴെണ്ണവും എമർജിങ് മാർക്കറ്റുകളായിരിക്കും.

ഇക്കൂട്ടത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയായിരിക്കും. 7.8 ശതമാനമായിരിക്കും 2020 ഓടെ ഇന്ത്യയുടെ വളർച്ചാ നിരക്ക്. പാപ്പരത്തനിയമം (ഐബിസി) ജിഎസ്ടി എന്നിവ നടപ്പാക്കിയതാണ് ഇന്ത്യയുടെ വളർച്ചയെ ത്വരിതപ്പെടുത്തുവാൻ പോകുന്നതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സ്റ്റാൻഡേർഡ് ചാർട്ടേർഡിന്റെ പഠനമനുസരിച്ച് 2030-ലെ ആദ്യ 10 സാമ്പത്തിക ശക്തികൾ ഇവയാണ്.

  1. ചൈന (ജിഡിപി-64.2 ലക്ഷം കോടി ഡോളർ)
  2. ഇന്ത്യ (ജിഡിപി-46.3 ലക്ഷം കോടി ഡോളർ)
  3. യുഎസ് (ജിഡിപി-31 ലക്ഷം കോടി ഡോളർ)
  4. ഇന്തോനേഷ്യ (ജിഡിപി-10.1 ലക്ഷം കോടി ഡോളർ)
  5. തുർക്കി ജിഡിപി-9.1 ലക്ഷം കോടി ഡോളർ)
  6. ബ്രസീൽ (ജിഡിപി -8.6 ലക്ഷം കോടി ഡോളർ)
  7. ഈജിപ്ത് (ജിഡിപി-8.2 ലക്ഷം കോടി ഡോളർ)
  8. റഷ്യ (ജിഡിപി-7.9 ലക്ഷം കോടി ഡോളർ)
  9. ജപ്പാൻ (ജിഡിപി-7.2 ലക്ഷം കോടി ഡോളർ)
  10. ജർമനി (ജിഡിപി-6.9 ലക്ഷം കോടി ഡോളർ)

Similar News