ഇന്ത്യയിലുടനീളം 2800 സെയില്‍സ് ഔട്ട്‌ലെറ്റുകളുമായി അമിഗോസ് ഇന്‍ഫോസൊല്യൂഷനും മാഗ്‌നസ് സ്റ്റോറും

ഇ-വേസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകി ഈ സംരംഭം

Update:2022-10-11 16:00 IST

ചെറിയ മുതല്‍ മുടക്കില്‍ ഉയര്‍ന്ന വരുമാനമുള്ള ബിസിനസ് ഇനി സ്വന്തം നാട്ടിലും ആരംഭിക്കാം. നെക്സ്റ്റ് ജനറേഷന്‍ ഇന്നൊവേറ്റീവ് സ്മാര്‍ട്ട്‌ഫോണ്‍ സര്‍വീസ് പ്രൊവൈഡേര്‍സായ മാഗ്‌നസ് സ്റ്റോര്‍സ് ആന്‍ഡ് കെയര്‍ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന 2800 ഔട്ട്‌ലെറ്റുകളില്‍ മുഖ്യ പങ്കാളിയായി അമിഗോസ് ഇന്‍ഫോസൊല്യൂഷനും.

ഹാര്‍ഡ്‌വെയര്‍ വിപണന രംഗത്തും സേവനരംഗത്തും ഗുണനിലവാരത്തിന്റെ ഏഴു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് അമിഗോസ് ഇന്‍ഫോസൊല്യൂഷന്‍. ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക കൈതാങ്ങാവാന്‍ കുടുംബശ്രീയുമായി സഹകരിച്ചുള്ള ഈ. എം. ഐ പദ്ധതി പൊതുജനങ്ങളുടെ അടിസ്ഥാന വികസനത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തുകയും, ഡിജിറ്റല്‍ സാക്ഷരതയുള്ള സമൂഹത്തെ നിര്‍മ്മിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
ഇ-വേസ്റ്റ് പ്രശ്‌നം ഇനിയില്ല!
നിസ്സാരമായ കാരണങ്ങള്‍ കൊണ്ട് ഉപേക്ഷിക്കപ്പെട്ട് ഈ-വേസ്റ്റുകളായി മാറുന്ന ഇലക്ക്‌ട്രോണിക്സ് ഉപകരണങ്ങളെ ഫലപ്രദമായ റീസൈക്ലിങ്ങിലൂടെ ഉപയോഗപ്രദമാക്കുകയും, കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുകയും ചെയ്യുന്നതാണ് അമിഗോസിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്ന്. ഇതു മൂലം വര്‍ധിച്ചു വരുന്ന ഇ-വേസ്റ്റ് പ്രശ്‌നങ്ങള്‍ക്ക് ഒരു മാറ്റം കൊണ്ടു വരാന്‍ കഴിയുമെന്നും, പ്രകൃതി സൗഹൃദമാവണം നമ്മുടെ ബിസിനസ്സ് ചുറ്റുപാടെന്നും അമിഗോസ് പറയുന്നു.
ഇന്ത്യയിലേതിനു പുറമെ ഖത്തര്‍, ദുബായ്, സൗദി എന്നിവിടങ്ങളിലും അമിഗോസിന് ബ്രാഞ്ചുകളുണ്ട്. വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷത ആയിട്ടുള്ള ഏ. പി. ഐ ഉപയോഗിച്ചുള്ള ചാറ്റ്‌ബോട്ട് മെസേജിംഗ് വഴി 24 മണിക്കൂറും അമിഗോസിന്റെ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.
പ്രവര്‍ത്തനത്തിന് പുതുസങ്കേതങ്ങള്‍
അത്യാധുനിക മെഷിനറികളും ടൂള്‍സുകളും സോഫ്റ്റ് വെയറും ഉപയോഗിച്ച് സ്മാര്‍ട്ട് ഫോണിന്റെ ചെറുതും വലുതുമായ എല്ലാ കംപ്ലെയിന്റുകളും കുറഞ്ഞ ചെലവില്‍ റിപ്പയര്‍ ചെയ്യാനായി2008 ല്‍ സ്ഥാപിതമായ ഐടി റിലേറ്റഡ് ട്രൈയിനിംഗ് ആന്‍ഡ് സര്‍വ്വീസിംഗ് കമ്പനിയാണ് മാഗ്‌നസ് ഇന്നോവേറ്റീവ് ടെക്‌നികല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്.
പന്ത്രണ്ട് വര്‍ഷത്തോളമായി സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ഡസ്‌ക്ടോപ് സര്‍വര്‍ തുടങ്ങിയവയുടെ ചിപ്പ് ലെവല്‍ റിപ്പയിറിങ്ങും സപ്പോര്‍ട്ടിങ്ങും മാഗ്‌നസ് ചെയ്തു കൊടുക്കുന്നു.
തങ്ങളുടെ പുതിയ പദ്ധതി നിരവധി ബിസിനസ് സാധ്യതകള്‍ തുറക്കുന്നതും, സാധാരണക്കാര്‍ക്ക് സാങ്കേതികനിലനില്‍പ്പ് ലഭ്യമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അമിഗോസ് സി.ഇ.ഒ. മുഹമ്മദ് മുഹ്‌സിന്‍ അറിയിച്ചു.


Similar News