ട്രീ എന്‍ജിനീയറിംഗ്: ഇവിടെ ബജറ്റാണ് താരം!
സമയം, ബജറ്റ്, ഗുണമേന്മ ഇവ മൂന്നിലും വിട്ടുവീഴ്ച ചെയ്യാതെ പ്രോജക്റ്റ് മാനേജ് മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്ത് വ്യത്യസ്തരാകുകയാണ് ട്രീ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്
കേരളത്തിലെ പ്രബലമായൊരു കമ്പനി മികച്ചൊരു അപ്പാര്‍ട്ട്മെന്റ് പദ്ധതി അവതരിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തില്‍ എവിടെ, എങ്ങനെ അത് സ്ഥാപിക്കണമെന്നതിനെ കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ലായിരുന്നു. അപ്പോള്‍ അവര്‍ സമീപിച്ചത് കൊച്ചി ആസ്ഥാനമായുള്ള പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ട്രീ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനെയാണ് (TECL). ആവശ്യങ്ങള്‍ പറഞ്ഞു, ബജറ്റും. സ്ഥലം കണ്ടെത്തിയതു മുതല്‍ എല്ലാജോലികളും സമയബന്ധിതമായി തീര്‍ത്ത് കമ്പനി പ്രതിനിധികള്‍ സ്വപ്നം കണ്ടതിനേക്കാള്‍ മികച്ചൊരു പദ്ധതിയായി അതിനെ ട്രീ എന്‍ജിനീയറിംഗ് കൈമാറി. ഈ ഒരു പ്രോജക്റ്റില്‍ മാത്രമല്ല, ഇതുപോലെ നിരവധി വലിയ പദ്ധതികളാണ് ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ കാര്യസ്ഥന്‍മാരെ പോലെ നിന്ന് തീര്‍ത്തു കൊടുക്കുന്നത്.
2009ല്‍ നിര്‍മാണ കരാര്‍ ജോലികള്‍ ഏറ്റെടുത്തുകൊണ്ടാണ് ട്രീ എന്‍ജിനീയറിംഗിന്റെ ചെയര്‍മാനും സ്ഥാപകനുമായ നൈമ്മല്‍ തോക്ലിയത് ഈ രംഗത്തേക്ക് വരുന്നത്. പിന്നീട് 3-4 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രോജക്റ്റ് മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക് കടന്നു. നൈമ്മലിന്റെ ഭാര്യ സാവിത്രി ഇ.വിയാണ് കമ്പനിയുടെ മറ്റൊരു ഡയറക്റ്റര്‍. പക്ഷേ വര്‍ക്കിംഗ് ഡയറക്റ്റര്‍മാരായി പ്രൊഫഷണലുകളുടെ നീണ്ടനിര തന്നെ ട്രീ എന്‍ജിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിനുണ്ട്. 40-45 പേരുള്ള ടീമില്‍ മിക്കവരും കമ്പനിയുടെ ഓഹരി പങ്കാളികളുമാണ്.
''ഓരോ പ്രോജക്റ്റും സമയബന്ധിതമായി, ബജറ്റിനുള്ളില്‍, ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലാതെ ചെയ്തു തീര്‍ക്കാന്‍ ടീമംഗങ്ങള്‍ അത് അവരുടേതെന്ന പോലെ നിന്ന് ചെയ്യണം. അവര്‍ക്ക് കൂടി പങ്കാളിത്തമുള്ളതാണ് കമ്പനിയെന്ന് തോന്നിയാല്‍ സ്വാഭാവികമായും അത് സാധ്യമാകും'' ഇത്രയേറെ വര്‍ക്കിംഗ് ഡയറക്റ്റര്‍മാരും ഓഹരിയുടമകളായ ജീവനക്കാരും ടീമിന്റെ ഭാഗമായി എന്നതിന്റെ മറുപടിയായി നൈമ്മല്‍ പറയുന്നു. ഒരേ മനസോടെയുള്ള ഈ പ്രവര്‍ത്തനം കൊണ്ട് ടി.ഇ.സി.എല്‍ ഇക്കാലയളവില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത് 25 ലക്ഷം ചതുരശ്ര അടിയിലേറെ വിസ്തീര്‍ണമുള്ള നിര്‍മിതികളാണ്. നിലവില്‍ 25 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പലയിടത്തായി പുരോഗമിക്കുന്നു.
(This article was originally published in Dhanam Magazine January 31st issue)