വനിതാ സംരംഭകർക്കായി ബഹുരാഷ്ട്ര റീറ്റെയ്ൽ കമ്പനിയായ വാൾമാർട്ട് ഒരുക്കുന്ന നൈപുണ്യ വികസന പരിപാടിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. നവംബർ നാല് വരെ അപേക്ഷിക്കാം.
കൂടുതൽ വളർച്ചയും വിജയം കൈവരിക്കാനാവശ്യമായ നൈപുണ്യം, പരിശീലനം, റിസോഴ്സ്സ് എന്നിവ സ്വായത്തമാക്കാൻ ഈ വിമെൻ എൻട്രപ്രണർഷിപ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
ആദ്യമായി സേവന മേഖലയിലെ വനിതാ സംരംഭകർക്കുകൂടി ഇതിൽ പങ്കെടുക്കാൻ അവസരം തുറക്കുകയാണ് വാൾമാർട്ട്. ബിസിനസ് സ്ട്രാറ്റജി, സോഷ്യൽ നെറ്റ് വർക്കിംഗ്, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങി നിരവധി പരിശീലന മൊഡ്യൂളുകളാണ് ഉള്ളത്.
ഡിസംബർ മുതൽ ക്ലാസുകൾ ആരംഭിക്കും.