കല്യാണ്‍ സില്‍ക്‌സിന്റെ റീറ്റെയ്ല്‍ വിജയമന്ത്രം പങ്കുവയ്ക്കാന്‍ എം.ഡി ടി.എസ്. പട്ടാഭിരാമനെത്തുന്നു

ഡിജിറ്റല്‍ യുഗത്തിലെ റീറ്റെയ്ല്‍ തന്ത്രങ്ങൾ വിശകലനം ചെയ്യുന്ന പ്രത്യേക പാനല്‍ ചര്‍ച്ചകള്‍

Update: 2023-12-01 09:44 GMT

റീറ്റെയ്ല്‍ മേഖലയില്‍ വിജയിക്കാന്‍ പുതിയകാലത്തെ മന്ത്രമെന്ത്? ഇന്ത്യയിലെ വസ്ത്ര വിതരണരംഗത്തെ ശ്രദ്ധേയ സംരംഭകനും പ്രമുഖ വസ്ത്ര ശൃംഖലയായ കല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമനില്‍ നിന്ന് കേള്‍ക്കാം ആ വിജയമന്ത്രങ്ങള്‍.

ഡിസംബര്‍ 7ന് കൊച്ചി ലെ മെറിഡിയനിൽ നടക്കുന്ന റീറ്റെയ്ല്‍ ആന്‍ഡ് ഫ്രാഞ്ചൈസ് സമ്മിറ്റിലെ 'റീറ്റെയ്ല്‍ സ്ട്രാറ്റജീസ് ഇന്‍ ദി ഡിജിറ്റല്‍ ഏജ്; ഡൈവേഴ്സ് സെക്ടര്‍ ഇന്‍സൈറ്റ്സ്' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹം  സംബന്ധിക്കുക.

സംരംഭക ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും നിലവിലെ സംരംഭങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ വഴികള്‍ തേടുന്നവര്‍ക്കും പിന്തുണയും പ്രോത്സാഹനവും സമ്മാനിക്കുന്ന വൈവിധ്യമാര്‍ന്ന വിഷയങ്ങളിലെ പാനല്‍ ചര്‍ച്ചകളും പ്രഭാഷണങ്ങളുമാണ് സമ്മിറ്റിന്റെ മുഖ്യ ആകർഷണങ്ങൾ. 

ടി.എസ്. പട്ടാഭിരാമന്‍

പതിറ്റാണ്ടുകളായി ടെക്സ്‌റ്റൈല്‍ ബിസിനസ് നടത്തുന്ന പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുള്ള ടി.എസ്. പട്ടാഭിരാമൻ  1972ല്‍ തന്റെ 21-ാമത്തെ വയസ്സില്‍ ആരംഭിച്ച പ്രസ്ഥാനമാണ് കല്യാൺ സിൽക്‌സ്. അന്ന് 430 ചതുരശ്രയടിയിൽ  ചെറിയ സ്ഥാപനമായിട്ടായിരുന്നു തുടക്കമെങ്കിലും ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 34 ലോകോത്തര ഷോറൂമുകളുള്ള 15 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട സംരംഭമായി കല്യാൺ സിൽക്‌സ് വളർന്നിരിക്കുന്നു. അയ്യായിരത്തിലേറെ പേര്‍ കല്യാണ്‍ സില്‍ക്‌സില്‍ ജോലി ചെയ്യുന്നു.

അദ്ദേഹത്തിന്റെ ദീര്‍ഘ വീക്ഷണവും ബിസിനസ് തന്ത്രങ്ങളും ഒരു ചെറിയ സ്ഥാപനത്തെ ദേശീയ രാജ്യാന്തര തലത്തില്‍ വളര്‍ത്തിയിരിക്കുന്നു. വിവിധ ട്രേഡ് & ഇന്‍ഡസ്ട്രി ഫോറങ്ങളില്‍ നേതൃ പദവി വഹിക്കുന്ന ടി.എസ് പട്ടാഭിരാമനെ തേടി വിവിധ അംഗീകാരങ്ങളും എത്തിയിട്ടുണ്ട്.

സമിറ്റില്‍ സംസാരിക്കുന്നവര്‍

ഇന്ത്യയിലെ ഏറ്റവും വലിയ റീറ്റെയ്ല്‍ ശൃംഖലകളിലൊന്നായ ആദിത്യ ബിര്‍ള ഗ്രൂപ്പ് റീറ്റെയ്ൽ വിഭാഗം മുന്‍ മാനേജിംഗ് ഡയറക്റ്ററും ടെക്‌സ്‌റ്റൈല്‍ ബിസിനസ് ഹെഡുമായിരുന്ന തോമസ് വര്‍ഗീസ് സമിറ്റില്‍ മുഖ്യാതിഥിയാകും.

വി-ഗാര്‍ഡ് എം.ഡി മിഥുന്‍ ചിറ്റിലപ്പിള്ളി, പുഷ് 360 ഏജന്‍സി ചെയര്‍മാനും എം.ഡിയും ബ്രാന്‍ഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ. ശ്രീകുമാര്‍, ഇ.വി.എം ഗ്രൂപ്പ് എം.ഡി സാബു ജോണി, ജോസ് ആലുക്കാസ് എം.ഡി വര്‍ഗീസ് ആലുക്കാസ്, ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ്, റിസള്‍ട്ട്‌സ് കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമായ ടിനി ഫിലിപ്പ്, റീറ്റെയ്‌ലേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മാര്‍ക്കറ്റിംഗ് & കമ്യൂണിക്കേഷന്‍ ഡയറക്റ്റര്‍ ഡോ.ഹിതേഷ് ഭട്ട്, അസ്വാനി ലച്മന്‍ദാസ് ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ ദീപക് അസ്വാനി, റീറ്റെയ്ല്‍ കണ്‍സള്‍ട്ടന്റും ഗ്രന്ഥകാരനുമായ ഡോ. ഡാര്‍ലി കോശി, ആദിത്യ ബിര്‍ള ന്യൂ ബിസിനസ് വെഞ്ച്വേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ബിനോയ്.ബി, റോബി അക്സ്യാറ്റ ചീഫ് കൊമേഴ്സ്യല്‍ ഓഫീസറായ പ്രദീപ് ശ്രീവാസ്തവ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിക്കുന്നു.

എങ്ങനെ പങ്കെടുക്കാം?

ധനം റീറ്റെയ്ല്‍, ഫ്രാഞ്ചൈസ് സമിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റില്‍ സംബന്ധിക്കാനുള്ള രജിസ്ട്രേഷന്‍ നിരക്ക് 3,500 രൂപയും ജി.എസ്.ടി യുമാണ്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് retail1000 എന്ന കോഡ് ഉപയോഗിച്ച് 1,000 രൂപ ഡിസ്‌കൗണ്ട് നേടാം. ഈ ഓഫര്‍ ഏതാനും ദിവസം വരെ മാത്രം.

നേരത്തെ രജിസ്റ്റര്‍ ചെയ്ത് ഓഫര്‍ നേടാനും മറ്റ് വിവരങ്ങള്‍ക്കും:

ഫോണ്‍: 90725 70065

Website : dhanamretailsummit.com


Tags:    

Similar News