മണപ്പുറം ഫിനാന്‍സ് ധനം എന്‍.ബി.എഫ്‌.സി ഓഫ് ദി ഇയര്‍ 2023

ഇന്ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിച്ചു

Update:2024-02-22 23:18 IST

ധനം എന്‍.ബി.എഫ്‌.സി ഓഫ് ദി ഇയര്‍ പുരസ്‌കാരം കെ.എസ്‌.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുമിത നന്ദന്‌ സമ്മാനിക്കുന്നു.

കേരളത്തിലെ ഫിനാന്‍സ് രംഗം ഏറെ വിലമതിക്കുന്ന ധനം എന്‍.ബി.എഫ്‌.സി ഓഫ് ദി ഇയര്‍ പുരസ്‌കാരം മണപ്പുറം ഫിനാന്‍സിന്. ഇന്ന് കൊച്ചിയിലെ ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെ.എസ്‌.ഐ.ഡി.സി ചെയര്‍മാനും മുന്‍ ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സുമിത നന്ദന്‌ പുരസ്‌കാരം സമ്മാനിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണപ്പണയ വായ്പാ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന് 25 ലക്ഷത്തോളം സജീവമായ ഇടപാടുകാരാണുള്ളത്. 58 ടണ്ണോളം സ്വര്‍ണാഭരണങ്ങള്‍ വായ്പകള്‍ക്കായി ഈടായി സൂക്ഷിക്കുന്ന മണപ്പുറം ഫിനാന്‍സിന് രാജ്യത്തെമ്പാടുമായി 5000ത്തോളം ശാഖകളും 45,000ത്തോളം ജീവനക്കാരുമുണ്ട്.
സ്വര്‍ണവായ്പാ രംഗത്തെ വളര്‍ച്ചാ നിരക്കിലുള്ള കുറവ് മുന്‍കൂട്ടി കണ്ട് മറ്റ് മേഖലകളിലേക്ക് നടത്തിയ തന്ത്രപരമായ ചുവടുവെപ്പുകളാണ് മണപ്പുറം ഫിനാന്‍സിനെ വേറിട്ട് നിര്‍ത്തുന്നത്. ഇന്ന് മണപ്പുറം ഫിനാന്‍സിന്റെ മൊത്തം ബിസിനസിന്റെ 49 ശതമാനം സ്വര്‍ണ വായ്‌പേതര ബിസിനസില്‍ നിന്നാണ്.
കമ്പനിയുടെ സാമ്പത്തിക ആരോഗ്യം, റിസ്‌ക് മാനേജ്‌മെന്റ്, പ്രവര്‍ത്തന കാര്യക്ഷമത, വിപണിയിലെ മൊത്തത്തിലുള്ള പ്രകടനം തുടങ്ങി നിരവധി ഘടകകങ്ങള്‍ പരിഗണിച്ച ശേഷമാണ് ജൂറി അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എല്‍.ഐ.സി മുന്‍ മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍ കുമാര്‍ അധ്യക്ഷനായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
Tags:    

Similar News