ധനം ബിഎഫ്എസ്‌ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ്: ബാങ്കിംഗ്, നിക്ഷേപ രംഗത്തെ മെഗാ സംഗമം!

രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പ്രമുഖര്‍ നവംബര്‍ 19ന് കൊച്ചിയിലെത്തുന്നു

Update:2024-11-01 16:48 IST

ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഏഴാമത് ധനം ബിഎഫ്എസ്ഐ സമ്മിറ്റ് & അവാര്‍ഡ് നൈറ്റ് നവംബര്‍ 19ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാജ്യത്തെ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ 20ലേറെ പ്രമുഖരാണ് സമ്മിറ്റില്‍ പ്രഭാഷണം നടത്താനായി കൊച്ചിയിലെത്തുക. രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന സമ്മിറ്റ് ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ മേഖലകളില്‍ തിളക്കമാര്‍ന്ന നേട്ടം കൊയ്തവരെ ആദരിക്കുന്ന അവാര്‍ഡ് നിശയോടെ രാത്രി 9.30ന് സമാപിക്കും.

ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖര്‍

അവാര്‍ഡ് നിശയിലെ മുഖ്യാതിഥിയായി കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സംബന്ധിക്കും. രാവിലെ തുടങ്ങുന്ന സമ്മിറ്റ് കോണ്‍ഫറന്‍സ് റിസര്‍വ് ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ.കെ ഡാഷ് ഉദ്ഘാടനം ചെയ്യും.
റിസര്‍വ് ബാങ്ക് മുന്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ എസ്. ഗണേഷ് കുമാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എങ്ങനെയെല്ലാം ബാങ്കിംഗ് മേഖലയില്‍ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക തട്ടിപ്പുകള്‍ എങ്ങനെ തടയാമെന്നതിനെക്കുറിച്ചും പ്രഭാഷണം നടത്തും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരി എയും സമ്മിറ്റില്‍ പ്രഭാഷകയായെത്തും. ബാങ്കിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ട് കാലത്തെ അനുഭവസമ്പത്താണ് ഭുവനേശ്വരിക്കുള്ളത്.
കോര്‍പ്പറേറ്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലകള്‍ക്കു പുറമെ ധന മാനേജ്മെന്റ് വകുപ്പിലും പ്രവൃത്തിപരിചയമുള്ള ഫെഡറല്‍ ബാങ്ക് എംഡി & സിഇഒ കെവിഎസ് മണിയന്‍, ആര്‍ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജറും ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാനുമായ പി.ആര്‍ രവിമോഹന്‍, മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, മണപ്പുറം ഫിനാന്‍സ് എംഡി & സിഇഒ വി.പി നന്ദകുമാര്‍, ഇക്വിറ്റി ഇന്റലിജന്‍സ് സിഇഒ പൊറിഞ്ചു വെളിയത്ത്, എന്‍എസ്ഇ ഇന്‍വെസ്റ്റര്‍ റിലേഷന്‍ഷിപ്പ് മേധാവി രോഹിത് മന്ദോത്ര തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ ഇപ്പോള്‍ തന്നെ സമ്മിറ്റില്‍ സംബന്ധിക്കുന്ന കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ പ്രമുഖ ഫണ്ട് മാനേജര്‍മാരില്‍ ഒരാളും എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട് മുന്‍ സിഐഒയും 3പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സ്ഥാപകനും സിഐഒയുമായ പ്രശാന്ത് ജെയ്‌നിന്റെ പ്രഭാഷണമാണ് സമ്മിറ്റിലെ മറ്റൊരു ആകര്‍ഷണം. ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ
അനുഭവസമ്പത്തുള്ള വ്യക്തിയാണ് ഇദ്ദേഹം. പ്രമുഖരായ മറ്റ് ചില പ്രഭാഷകരില്‍ നിന്നുള്ള അന്തിമ അനുമതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും.

കാര്യങ്ങള്‍ അറിഞ്ഞ് തീരുമാനങ്ങളെടുക്കാം

ലോകത്തെ സാമ്പത്തിക, നിക്ഷേപ മേഖലകളില്‍ സങ്കീര്‍ണതകള്‍ ഏറിവരികയാണ്. ഭൗമ-രാഷ്ട്രീയ സംഭവവികാസങ്ങള്‍ എല്ലാ ആസ്തികളുടെ പ്രകടനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. ലോക ബാങ്കുകളുടെ നയങ്ങളും ചട്ടങ്ങളും മാറിവരുന്നു. ഇതെല്ലാം ഒരു വ്യക്തിയുടെ സാമ്പത്തിക ആസൂത്രണത്തെ മുതല്‍ ബിസിനസുകളുടെ നടത്തിപ്പിനെ വരെ ബാധിക്കും. ലോകത്ത് നടക്കുന്ന ഓരോ സംഭവവികാസങ്ങളും അതിസൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം നടത്തുകയും ചെയ്യുന്ന വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, കാര്യങ്ങള്‍ കൃത്യമായറിഞ്ഞ് തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സമ്മിറ്റ് സഹായിക്കും.

പ്രതിഭകള്‍ക്ക് ആദരം

ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്ത് തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൊയ്തവര്‍ക്കുള്ള അംഗീകാരം അവാര്‍ഡ് നിശയില്‍ വെച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ സമ്മാനിക്കും.

എന്തിന് സംബന്ധിക്കണം?

ഫിനാന്‍സ് മേഖലയില്‍ ഇത്രയും വിപുലമായ തോതിലുള്ള ഉച്ചകോടി ദക്ഷിണേന്ത്യയില്‍ മറ്റൊരിടത്തും സംഘടിപ്പിക്കുന്നില്ലെന്നിരിക്കെ കേരളത്തിലെ ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ബിസിനസ് സമൂഹത്തിനും പുതിയ കാര്യങ്ങള്‍ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തിലുള്ള ബിഎഫ്എസ്ഐ സമ്മിറ്റ് ഒരുക്കുന്നത്.

നിലവിലുള്ളതും ഭാവിയില്‍ വരാനിടയുള്ളതുമായ നിക്ഷേപ അവസരങ്ങളെ കുറിച്ച് വിദഗ്ധരുമായി നേരില്‍ ചര്‍ച്ച ചെയ്യാം. ബാങ്കുകള്‍, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിന്‍ടെക് രംഗത്തുള്ളവര്‍, ഗോള്‍ഡ് ലോണ്‍ കമ്പനികള്‍ എന്നീ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഫണ്ട് മാനേജര്‍മാര്‍, മ്യുച്വല്‍ ഫണ്ട് മേഖലയിലുള്ളവര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ എന്നിവര്‍ക്കും ഏറെ ഉപകാരപ്രദമായിരിക്കും ധനം ബിഎഫ്എസ്ഐ സമ്മിറ്റ്.

എങ്ങനെ പങ്കെടുക്കാം?

നവംബര്‍ അഞ്ചിനുള്ളില്‍ സീറ്റ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 3,999 രൂപ (18% ജിഎസ്ടി ഇതിന് പുറമേ) നല്‍കിയാല്‍ മതി. ഇതിന് ശേഷം രജിസ്ട്രേഷന്‍ നിരക്ക് 4,999 രൂപയാകും. (18% ജിഎസ്ടി ഇതിന് പുറമേ).

സമ്മിറ്റ് വേദിയിലെ പ്രദര്‍ശന സ്റ്റാളുകളുടെ ഇപ്പോഴത്തെ നിരക്ക് 40,000 രൂപയാണ് (18% ജിഎസ്ടി ഇതിന് പുറമേ).

സമ്മിറ്റില്‍ സംബന്ധിക്കാനും സ്പോണ്‍സര്‍ഷിപ്പ് പാക്കേജിനും വിളിക്കൂ: അനൂപ് ഏബ്രഹാം 90725 70065, ഇ മെയ്ല്‍: anoop@dhanam.in, വെബ്‌സൈറ്റ്: dhanambfsisummit.com.



Tags:    

Similar News