ചൈനീസ് വെളുത്തുളളി വിപണിയില്‍ വ്യാപകമാകുന്നു, ആരോഗ്യത്തിന് വളരെ ഹാനികരം, തിരിച്ചറിയാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്താണ് ചൈനീസ് വെളുത്തുള്ളികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്

Update:2024-10-03 12:26 IST

Image Courtesy: Canva

ചൈനീസ് വെളുത്തുള്ളി വിപണികളില്‍ വ്യാപകമാകുന്നതായി പരാതികള്‍. 2014 മുതല്‍ ഇന്ത്യയില്‍ ചൈനീസ് വെളുത്തുള്ളി വില്‍ക്കുന്നതിന് നിരോധനമുണ്ടെങ്കിലും ഇത്തരം വെളുത്തുളളികള്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.
പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വെളുത്തുള്ളിയാണെന്ന് കരുതി ജനങ്ങള്‍ വാങ്ങുന്നത് ചിലപ്പോള്‍ ചൈനീസ് വെളുത്തുള്ളി ആയിരിക്കാം. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ചേര്‍ത്ത് കൃത്രിമമായാണ് ചൈനീസ് വെളുത്തുള്ളികള്‍ ഉല്‍പ്പാദിപ്പിക്കുന്നത്.

തിരിച്ചറിയുന്നത് ഇങ്ങനെ

ഉപയോക്താക്കള്‍ക്ക് ചൈനീസ് വെളുത്തുള്ളിയും പ്രാദേശിക വെളുത്തുള്ളിയും തമ്മിലുളള വ്യത്യാസം 
പെട്ടെന്ന്
 തിരിച്ചറിയാന്‍ സാധിക്കാറില്ല. എന്നാല്‍ ഇവ തമ്മില്‍ പ്രകടമായ ചില വ്യത്യാസങ്ങളുണ്ടെന്ന് വെളുത്തുള്ളി വ്യാപാരികള്‍ പറയുന്നു.
ചൈനീസ് വെളുത്തുള്ളി പ്രാദേശിക വെളുത്തുള്ളിയേക്കാള്‍ വലുതായിരിക്കും. മാത്രവുമല്ല ചൈനീസ് വെളുത്തുള്ളിക്ക് കട്ടി കൂടുതലുമാണ്. പ്രാദേശിക വെളുത്തുള്ളിയുടെ ഒരു അല്ലി തുറക്കുമ്പോള്‍ നല്ല മണം അനുഭവപ്പെടുന്നതാണ്. എന്നാല്‍ ചൈനീസ് വെളുത്തുള്ളിക്ക് അത്ര കടുപ്പമില്ലാത്ത മണമാണ് ഉളളത്.
ചൈനീസ് വെളുത്തുള്ളി തൊലി എളുപ്പത്തില്‍ കളയാൻ സാധിക്കും. പ്രാദേശിക വെളുത്തുള്ളിയുടെ തൊലി കളയുന്നത് കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും.

ദോഷ ഫലങ്ങള്‍

ചൈനയില്‍ വെളുത്തുള്ളി വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. കൃഷിയില്‍ ചൈനയില്‍ വ്യാപകമായി സിന്തറ്റിക് പദാർത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ ആരോഗ്യത്തിന് വളരെ ഹാനികരമാണ്. അള്‍സർ, അണുബാധ തുടങ്ങിയ ആമാശയ രോഗങ്ങള്‍ക്കും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ചൈനീസ് വെളുത്തുള്ളി കാരണമാകും.
Tags:    

Similar News