ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് 2025; കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ സംഗമം കൊച്ചിയില്‍
ഹെല്‍ത്ത്‌കെയര്‍ മേഖലയുടെ ഭാവി ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ സമ്മിറ്റിനും അവാര്‍ഡ് നൈറ്റിനും കൊച്ചി വേദിയാകുന്നു
ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2025ന് കൊച്ചിയില്‍ വേദിയൊരുങ്ങുന്നു. 2025 മാര്‍ച്ച് എട്ടിന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സമ്മിറ്റിനോട് അനുബന്ധിച്ച് ഹെല്‍ത്ത്‌കെയര്‍ എക്‌സ്‌പോയും അരങ്ങേറും. പ്രമുഖ ആശുപത്രി ശൃംഖലകളുടെ സാരഥികള്‍, ഹെല്‍ത്ത്‌കെയര്‍ രംഗത്തെ മുതിര്‍ന്ന പ്രൊഫഷണലുകള്‍, മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കള്‍, വിതരണക്കാര്‍, രോഗനിര്‍ണയ മേഖലയിലെ പ്രമുഖര്‍, മെഡിക്കല്‍ ടെക്‌നോളജി പ്രൊവൈഡേഴ്‌സ്, ഹോസ്പിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പര്‍മാര്‍, കണ്‍സള്‍ട്ടന്റ്‌സ്, മെഡിക്കല്‍ ടൂറിസം രംഗത്തുള്ളവര്‍ തുടങ്ങി വിഭിന്ന മേഖലയിലുള്ളവര്‍ സംഗമിക്കുന്ന സമ്മിറ്റില്‍ വെച്ച് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൊയ്തവര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്യും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: dhanamhealthcaresummit.com, മീന ബെഞ്ചമിന്‍: meena@dhanam.in, ഫോണ്‍: 90725 70050, അനൂപ് ഏബ്രഹാം: ഫോണ്‍: 90725 70065.