'ബര്‍ഗര്‍ തോട്ട്സ്'; പുത്തന്‍ ബിസിനസ് മോഡലുമായി മലബാറില്‍ നിന്നൊരു 24കാരന്‍

ഹഗ്‌സ് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനത്തിന് കീഴിലുള്ള മഞ്ചേരിയിലെ റസ്റ്റൊറന്റില്‍ കൗണ്ടര്‍ സെയ്ല്‍സ്മാനായി എത്തി സി.ഇ.ഒ ആയി വളര്‍ന്ന കഥയാണ് ടി.എം ആഷിഖ് എന്ന 24 കാരന്റേത്.

Update: 2021-09-07 12:51 GMT

ബര്‍ഗര്‍ തോട്ട്‌സ് എന്ന ക്വിക്ക് സര്‍വീസ് റസ്റ്റൊറന്റ്ശൃംഖലയുടെ ആശയവും നേതൃത്വവും ആഷിഖിന്റേതാണ്. പുതുമയുള്ള ആശയങ്ങളും ടീമിനെ നയിക്കാനുള്ള പാടവവുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്വിക്ക് സര്‍വീസ് റസ്റ്റൊറന്റ് ശൃംഖല എന്നതാണ് ലക്ഷ്യം. പ്രതിസന്ധികള്‍ തരണം ചെയ്തു മുന്നോട്ടു കുതിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ കവളപ്പാറ സ്വദേശിയായ ആഷിഖ് ഇന്ന് സംരംഭകര്‍ക്കൊരു മാതൃകയാണ്. ബര്‍ഗര്‍ തോട്ട്‌സിന്റെ ഭാവി പദ്ധതികളെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.

എന്താണ് ബര്‍ഗര്‍ തോട്ട്‌സ് മുന്നോട്ട് വെക്കുന്ന ആശയം?
റസ്റ്റൊറന്റ് മേഖലയില്‍ നിരവധി വര്‍ഷത്തെ അനുഭവപരിജ്ഞാനമുള്ള ഗ്രൂപ്പാണ് ഹഗ്‌സ്്. അതില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ബര്‍ഗര്‍ തോട്ട്സ് എന്ന ക്വിക്ക് സര്‍വീസ് റസ്റ്റൊറന്റ് (ക്യു.എസ.്ആര്‍) എന്ന ആശയം. മഞ്ചേരിയിലും വേങ്ങരയിലുമാണ് നിലവില്‍ ഇവ പ്രവര്‍ത്തിച്ചു വരുന്നത്. കേരളത്തില്‍ ഉടനീളം ഇത്തരം ക്യു.എസ്.ആര്‍ ശൃംഖല കെട്ടിപ്പടുക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. അടുത്ത ഒന്നര വര്‍ഷം കൊണ്ട് 40 ഷോപ്പുകള്‍ തുറക്കും.

ബര്‍ഗര്‍ തോട്ട്‌സ് വ്യത്യസ്തമാകുന്നത് എങ്ങനെയാണ്?
മെനുവില്‍ നാല് വിഭവങ്ങള്‍ മാത്രമാണ് ബര്‍ഗര്‍ തോട്ട്‌സില്‍ ഉള്ളത്. ബര്‍ഗര്‍, പിസ, ഫ്രൈഡ് ചിക്കന്‍, പാസ്ത. ഇതിനു പുറമെ ജ്യൂസുകളും ലഭ്യമാക്കും. ഇവയോരോന്നും സ്വന്തമായി വികസിപ്പിച്ചെടുത്ത പാചക രീതിയില്‍ ഉണ്ടാക്കുന്നവയാണ്. പാരന്റ് കമ്പനിയായ ഹഗ്‌സ് ഇന്ത്യയുടെ സഹായവും ഇക്കാര്യത്തില്‍ ലഭ്യമാകുന്നുണ്ട്.

കേരളത്തില്‍ സ്വന്തം നിലയില്‍ റസ്റ്റൊറന്റുകള്‍ തുടങ്ങുകയാണോ?
ഓരോ പട്ടണത്തിലും സിറ്റി ബിസിനസ് പാര്‍ട്ണര്‍മാരെ കണ്ടെത്തിയാണ് പുതിയ റസ്റ്റൊറന്റുകള്‍ തുറക്കുക. ദീര്‍ഘനാളത്തേക്കുള്ള ബിസിനസ് പാര്‍ട്ണര്‍മാരായി അവരെ വളര്‍ത്തുകയെന്നതാണ് ലക്ഷ്യം. സിറ്റി ബിസിനസ് പാര്‍ട്ണര്‍മാര്‍ എന്ന നിലയില്‍ അടിസ്ഥാന സൗകര്യം ലഭ്യമാക്കുകയാണ് പാര്‍ട്ണര്‍മാരുടെ കടമ. ചുരുങ്ങിയത് 2,000 ചതുരശ്രയടിയുള്ള കെട്ടിട സൗകര്യം ഉണ്ടാവണം. തുടക്കത്തില്‍ ഓരോ ജില്ലയിലും മൂന്നു മുതല്‍ അഞ്ചു വരെ റസ്റ്റൊറന്റുകള്‍ തുറക്കും. അതിനായി ലൊക്കേഷന്‍ നിശ്ചയിച്ചു വരികയാണ്. കമ്പനി തന്നെയാകും ഷോപ്പിന്റെ ഇന്റീരിയര്‍ ചെയ്യുന്നതും ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തിപ്പിക്കുന്നതും.

ബിസിനസ് പാര്‍ട്ണര്‍മാര്‍ക്ക് എന്താണ് നേട്ടം?
കോവിഡ് പോലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി, അത്തരം ഘട്ടങ്ങളിലും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ഇരുന്ന് കഴിക്കാനും പാര്‍സല്‍ നല്‍കാനും ഹോം ഡെലിവറിയും ഉണ്ടാകും. ഡെലിവറിക്കായി സ്വന്തം ജീവനക്കാരെ നിയമിക്കുകയും ചെയ്യും. മാത്രമല്ല, പാചകരീതികളിലും മാര്‍ക്കറ്റിംഗിലും ഓപ്പറേഷനിലും ഹ്യൂമന്‍ റിസോഴ്‌സിലും ഹഗ്‌സ് ഇന്ത്യയുടെ പരിചയ സമ്പത്ത് കൂടി ഇവിടെ ലഭ്യമാക്കും. അതുകൊണ്ടു തന്നെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ ക്യു.എസ്.ആര്‍ ശൃംഖലയ്ക്കാവും. അതിന്റെ നേട്ടം പാര്‍ട്ണര്‍മാര്‍ക്ക് ലഭിക്കും.

നിലവില്‍ എവിടെയൊക്കെ ബര്‍ഗര്‍ തോട്ട്‌സ് ക്യു.എസ്.ആര്‍ പ്രവര്‍ത്തിക്കുന്നുണ്ട്?
മഞ്ചേരിയിലും വേങ്ങരയിലും ബര്‍ഗര്‍ തോട്ട്‌സ് തുറന്നിട്ടുണ്ട്. കൂടാതെ എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലായി ഏഴ് ഷോപ്പുകള്‍ ഉടന്‍ തുടങ്ങും. ഈ ആശയത്തില്‍ ആകൃഷ്ടരായി നിരവധി പേരാണ് ഫ്രാഞ്ചൈസി അന്വേഷണങ്ങളുമായി എത്തിക്കൊണ്ടിരിക്കുന്നത്.

എന്താണ് ഭാവി പദ്ധതികള്‍?
2025 ഓടെ രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ക്യു.എസ്.ആര്‍ ശൃംഖലയായി മാറുക എന്നതാണ് ലക്ഷ്യം. ഒന്നര വര്‍ഷത്തിനുള്ളില്‍ 40 ഷോപ്പുകളും രണ്ടു വര്‍ഷം കൊണ്ട് 100 ഷോപ്പുകളും തുറക്കാനാണ് പദ്ധതി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: burgerthoughts.com 
ഫോണ്‍: 9946110059


Disclaimer: This is an advertorial


Tags:    

Similar News