വരൂ, ആരോഗ്യ രംഗത്ത് സംരംഭകരാകാം അവസരങ്ങളുമായി പീപ്പ്ള്‍സ് ലാബ്

രോഗങ്ങളെ നേരത്തേ തിരിച്ചറിയാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം നൂതനമായ ഒട്ടേറെ സവിശേഷതകളോടെയാണ് പീപ്പള്‍സ് ലാബ് പ്രവര്‍ത്തിക്കുന്നത്

Update: 2021-01-22 06:30 GMT

Top Right Image: കമ്പനി ഡയറക്റ്റർമാരായ ഹഫീദ്, ഇർഷാദ് എന്നിവർ കമ്പനിയുടെ മാർക്കറ്റിംഗ് പ്രതിനിധികൾക്കൊപ്പം

ആരോഗ്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട് ആളുകളിപ്പോള്‍. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ അത് നേരത്തേ തിരിച്ചറിയാനായാല്‍ രോഗം വരാതെ നോക്കാമല്ലോ എന്നാണ് അവരുടെ ചിന്ത. ഈയൊരു ആശയത്തിന് പ്രാധാന്യം നല്‍കി അതിവേഗം വളരുകയാണ് പാലക്കാട് ആസ്ഥാനമായുള്ള അഫ്ഹില്‍സ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ്.

നൂതനവും പ്രൊഫഷണലുമായ മെഡിക്കല്‍ ലാബ് ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ തുടക്കമെന്ന നിലയില്‍ പാലക്കാട് എടത്തണാട്ടുകര, മണ്ണാര്‍ക്കാട്, തച്ചംപാറ, തൃശൂരിലെ മാള, മലപ്പുറത്തെ കരിങ്കല്ലത്താണി എന്നിവിടങ്ങളില്‍ ലാബ് തുറന്ന കമ്പനി അതേ പേരില്‍ കേരളത്തിലെ 14 ജില്ലകളിലും ഫ്രാഞ്ചൈസ് അടിസ്ഥാനത്തില്‍ ലാബ് ശൃംഖല കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്.

എന്താണ് പീപ്പള്‍സ് ലാബ്?

മിതമായ നിരക്കില്‍ കൃത്യമായ ഫലം ലഭ്യമാക്കുന്നതിനൊപ്പം മറ്റു ഒട്ടേറെ സൗകര്യങ്ങളും പീപ്പള്‍സ് ലാബ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. ഡിസ്‌കൗണ്ട് കാര്‍ഡ്, ഏത് ശാഖയില്‍ നിന്നും ഫലം അറിയാനുള്ള സൗകര്യം, ഏത് പീപ്പള്‍സ് ലാബിലും ഉപയോഗിക്കാവുന്ന സവിശേഷമായ പേഷ്യന്റ് ഐഡി, രോഗികള്‍ക്കായി പ്രത്യേക മൊബീല്‍ ആപ്ലിക്കേഷന്‍ തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ നല്‍കി വരുന്നുണ്ട്. പീപ്പള്‍സ് ലാബ് ലഭ്യമാക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് രോഗികളുടെ ആരോഗ്യ സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയതാണ്. ഡോക്റ്റര്‍മാര്‍ക്ക് രോഗികളുടെ അനുമതിയോടെ ഇത് ഉപയോഗപ്പെടുത്താനാകും. ന്യൂട്രീഷ്യന്‍ കോര്‍ണറാണ് മറ്റൊരാകര്‍ഷണം. ലാബിന്റെ ഭാഗമായി ഒരുക്കുന്ന ഇവിടെ ലോകോത്തരമായ ന്യൂട്രീഷ്യണല്‍ സപ്ലിമെന്റുകള്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം മറ്റു സേവനങ്ങളും ലഭ്യമാകും.

അനുഭവസമ്പത്തുള്ള സാരഥികള്‍

ഇതേ മേഖലയില്‍ പത്തു വര്‍ഷത്തിലേറെ അനുഭവ സമ്പത്തുള്ള രണ്ടു സഹപാഠികള്‍ തുടക്കമിട്ട സംരംഭമാണിത്. ഹഫീദ് മാടശ്ശേരി, ഇര്‍ഷാദ് കെ എം എന്നീ യുവാക്കള്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ശേഷം മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനും പഠനത്തിനുമൊടുവിലാണ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടത്. സംസ്ഥാനത്തും അയല്‍ സംസ്ഥാനങ്ങളിലെ പ്രമുഖ പട്ടണങ്ങളിലും നടത്തിയ വിപണി പഠനത്തിനു ശേഷം 2019 ഓഗസ്റ്റിലാണ് അഫ്ഹില്‍സ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡിന് രൂപം നല്‍കിയത്.
രോഗം വന്ന ശേഷമുള്ള ചികിത്സയേക്കാള്‍ രോഗം വരാതെ സൂക്ഷിക്കണമെന്ന നയം പിന്തുടരുന്ന കമ്പനി ടോട്ടല്‍ വെല്‍നെസ് ക്ലിനിക്ക്, പ്രമുഖ ഐറ്റി നഗരങ്ങളില്‍ സ്ലീപ് ലാബുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും കേരളത്തിലെ ഓരോ ജില്ലയിലും സര്‍വസജ്ജമായ മാസ്റ്റര്‍ ലാബും സജ്ജമാക്കാനൊരുങ്ങുകയാണ്.

ഇതിന്റെ ഭാഗമാകാം...

കേരളത്തിന്റെ ഗ്രാമ-നഗര മേഖലകളില്‍ ഈ രംഗത്തുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംരംഭകരെ ക്ഷണിക്കുകയാണ് അഫ്ഹില്‍സ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ്. പീപ്പ്ള്‍സ് ലാബിന്റെ ബ്രാന്‍ഡ് മൂല്യം പ്രയോജനപ്പെടുത്താമെന്നത് സംരംഭകര്‍ക്ക് നേട്ടമാകുമെന്ന് ഹഫീദും ഇര്‍ഷാദും പറയുന്നു. താരതമ്യേന കുറഞ്ഞ നിരക്കില്‍ സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ ശൃംഖലയുടെ ഭാഗമാകുന്നതോടെ ഫ്രാഞ്ചൈസികള്‍ക്ക് കഴിയും. മാനേജ്‌മെന്റ് തലത്തിലുള്ള പിന്തുണയും മേല്‍നോട്ടവും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങളും പ്രചോദിതരും പരിശീലനം സിദ്ധിച്ചവരുമായ ജീവനക്കാരുടെ ലഭ്യതയുമെല്ലാം ഫ്രാഞ്ചൈസികള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനി ശ്രദ്ധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. നൂതനവും തികച്ചും പ്രൊഫഷണല്‍ രീതിയില്‍ ഉള്ളതുമായ ലാബ് ഒരുക്കുന്നതിനും, മാര്‍ക്കറ്റിംഗ് നടത്തുന്നതിനുമെല്ലാമുള്ള സൗകര്യം അഫ്ഹില്‍സ് ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് ചെയ്തു നല്‍കുന്നു.

വിവരങ്ങള്‍ക്ക് ഫോണ്‍: 7025822582. ഇ മെയ്ല്‍: info@peopleslab.in.


Disclaimer: This is a sponsored feature

Tags:    

Similar News