റോയല്‍ റെസ്റ്റ് മാട്രസ്: ഉല്‍പ്പന്നങ്ങളിലെ വൈവിധ്യത, ഗുണനിലവാരത്തിലെ കാര്‍ക്കശ്യം
കണ്ണൂര്‍ ആസ്ഥാനമായുള്ള റോയല്‍ റെസ്റ്റ് മാട്രസുകള്‍ കോവിഡ് കാലത്തും മികച്ച വില്‍പ്പന നേടി ശ്രദ്ധനേടുന്നു
വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളും ഗുണനിലവാരത്തിലുള്ള നിഷ്‌കര്‍ഷയും കണ്ണൂരില്‍ നിന്നൊരു ബ്രാന്‍ഡിനെ മാട്രസ് വിപണിയില്‍ പ്രിയതരമാക്കുന്നു. അസംസ്തൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതു മുതല്‍ ആകര്‍ഷകമായ വിലയില്‍ അത് ഉപഭോക്താക്കളിലെത്തിക്കുന്നതു വരെ മാനേജ്‌മെന്റ് കാട്ടുന്ന ശ്രദ്ധയാണ് റോയല്‍ റെസ്റ്റ് മാട്രസ് എന്ന ഈ ബ്രാന്‍ഡിനെ വേറിട്ടു നിര്‍ത്തുന്നത്.
കടുത്ത മത്സരം നടക്കുന്ന മാട്രസ് വിപണിയില്‍ കോവിഡ് കാലത്തു പോലും മികച്ച വില്‍പ്പന നേടി മുന്നേറാന്‍ റോയല്‍ റെസ്റ്റ് മാട്രസുകള്‍ക്കാവുന്നതും ഗുണനിലവാരത്തിലുള്ള ഈ നിഷ്‌കര്‍ഷ മൂലമാണ്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പറഞ്ഞും കേട്ടുമാണ് റോയല്‍ റെസ്റ്റ് മാട്രസ് കേരളത്തില്‍, പ്രത്യേകിച്ച് മലബാറില്‍ പ്രിയപ്പെട്ട ബ്രാന്‍ഡായി വളര്‍ന്നത്.
ദുബായ് യിലെ മെത്ത നിര്‍മാണ കമ്പനിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പരിചയുമായി നാട്ടില്‍ തിരിച്ചെത്തിയ കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശി എം എ ജബ്ബാര്‍ തുടക്കമിട്ട സംരംഭമാണിത്. ആവശ്യത്തിന് ഫണ്ട് ലഭ്യമാകാത്തതും വന്‍കിട ബ്രാന്‍ഡുകളുമായുള്ള മത്സരവുമടക്കം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു തുടക്കമെങ്കിലും പതിയെ ഉപഭോക്താക്കളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ റോയല്‍ റെസ്റ്റിനായി.
വളര്‍ച്ച മൗത്ത് പബ്ലിസിറ്റിയിലൂടെ
വന്‍കിട പരസ്യങ്ങള്‍ നല്‍കാനുള്ള പ്രാപ്തി അന്നില്ലാതിരുന്ന റോയല്‍ റെസ്റ്റിന് ഒരിക്കല്‍ ഉപയോഗിച്ചവര്‍ നല്‍കിയ മൗത്ത് പബ്ലിസിറ്റിയാണ് തുണയായത്.
ഗുണനിലവാരത്തിനുള്ള ഐഎസ്ഒ 9001: 2008 സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയ സ്ഥാപനം മലബാറിലെ നൂറിലേറെ വരുന്ന വിതരണക്കാരിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. നിലവില് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളാണ് പ്രധാന വിപണിയെങ്കിലും കേരളത്തില്‍ എല്ലായിടത്തും റോയല്‍ റെസ്റ്റ് മാട്രസ് എത്തുന്നുണ്ട്.
മെഡിക്കല്‍ മാട്രസ്, മെഡി പ്ലസ് മാട്രസ്, റിലാക്‌സ് മാട്രസ്, ബോണല്‍ സ്പ്രിംഗ് മാട്രസ്, ക്ലാസിക് മാട്രസ്, ഇക്കണോമി മാട്രസ് തുടങ്ങിയ വൈവിധ്യതകളില്‍ റോയല്‍ റെസ്റ്റ് മാട്രസ് പുറത്തിറക്കുന്നു. കൂടാതെ തലയിണകളും കുഷ്യനുകളും ഇതേ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കുന്നുണ്ട്. കൂടാതെ കസ്റ്റമസൈഡ്് മെത്തകളും നിര്‍മിച്ചു നല്‍കുന്നു.
റോയല്‍ റെസ്റ്റിനെ വേറിട്ടു നിര്‍ത്തുന്നത്...
ഉന്നത നിലവാരമുള്ളപിയു ഫോമുകളും ബോണ്ട് ഫോമും ചകിരിയും കൊണ്ട് ഉണ്ടാക്കുന്നവയാണ് റോയല്‍ റെസ്റ്റ് മാട്രസുകള്‍. ഇരുവശത്തും ക്വില്‍റ്റഡ് ഫോം കവറിംഗുള്ളവയാണ് ഓരോ മെത്തയും. മികച്ച തുണിത്തരങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മാണാം. ഇവയൊക്കെ കൊണ്ടു തന്നെ ദീര്‍ഘനാളത്തേക്കുള്ള ഉപയോഗത്തിന് റോയല്‍ റെസ്റ്റ് മാട്രസിനെ പ്രാപ്തമാക്കുന്നു.
ഗള്‍ഫ് നാടുകളില്‍ കണ്ടു വരുന്ന തരത്തില്‍ ഇരുവശവും ഉപയോഗിക്കാവുന്ന തരത്തിലുള്ള മാട്രസുകളാണെന്നത് വലിയ പ്രത്യേകതയാണ്. ഒരു വശത്ത് സോഫ്റ്റും മറുവശത്ത് ഹാര്‍ഡും ആയതിനാല്‍ ഏതു തരത്തിലുള്ളവര്‍ക്കും ഉപയോഗിക്കാനുകകയും ചെയ്യും.
'ഗുണനിലവാരത്തിന്റെ കാര്യത്തില്‍ അതീവ ജാഗ്രതയാണ് കമ്പനി പുലര്‍ത്തുന്നത്. താന്‍ തന്നെ നേരിട്ട് പോയി അസംസ്‌കൃത വസ്തുക്കള്‍ തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. നമ്മള്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് കണ്ടാല്‍ ജീവനക്കാരും അതേ പാത പിന്തുടരും.', ജബ്ബാര്‍ പറയുന്നു. കോവിഡുമായി ബന്ധപ്പെട്ട് അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വിലവര്‍ധനവും വലിയ പ്രശ്‌നം സൃഷ്ടിക്കുന്നുണ്ടെങ്കിലും വില കൂട്ടാന്‍ റോയല്‍ റെസ്റ്റ് തയാറായിട്ടില്ലെന്ന് ജബാര്‍ പറയുന്നു. അധികവില ഈടാക്കാതെ എംആര്‍പി നിശ്ചയിക്കുന്നതിനാല്‍ വലിയ ഡിസ്‌കൗണ്ടുകളൊന്നും റോയല്‍ റെസ്റ്റ് നല്‍കുന്നില്ല. എന്നാല്‍ ഗുണനിലവാരം വെച്ച് നോക്കുമ്പോള്‍ കുറഞ്ഞ വിലതന്നെയാണതെന്ന് അദ്ദേഹം പറയുന്നു.
അനാവശ്യ ചെലവുകള്‍ കണ്ടെത്തി കുറയ്ക്കാന്‍ കോവിഡ് പ്രചോദനമായെന്നും ജബ്ബാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് ജീവനക്കാരുടെ പിന്തുണയും അദ്ദേഹത്തിന് നിര്‍ലോഭം ലഭിച്ചു. ഇനി, റോയല്‍ റെസ്റ്റ് മെത്തകള്‍ കേരളത്തിലെ എല്ലായിടത്തും ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.
For more details, contact: 9544417773, email - royalrestmts@gmail.com
For more details, contact: 9544417773, email - royalrestmts@gmail.com
Disclaimer: This is a sponsored feature