ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം വകൗവില്‍ നിക്ഷേപം നടത്തി അദാര്‍ പൂനവാല

2025 ഓടെ ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 650 മില്യണ്‍ കടക്കുമെന്നാണ് വിലയിരുത്തല്‍

Update: 2021-12-22 09:17 GMT

ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോം വാകൗവിൻ്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനവാല. എന്നാല്‍ എത്ര രൂപയ്ക്കാണ് ഓഹരികള്‍ സ്വന്തമാക്കിയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോവിഷീല്‍ഡ് വാക്‌സിൻ്റെ നിര്‍മാതാക്കളാണ് സെറം. കമ്മ്യൂണിറ്റി-സോഷ്യല്‍ കൊമേഴ്‌സ്, ഗെയിമിംഗ് സേവനങ്ങള്‍ നല്‍കുന്ന ജെറ്റ്‌സിന്തസിസിൻ്റെ ഉപസ്ഥാപനമാണ് വകൗ.

ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനും ഈ ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമില്‍ നിക്ഷേപമുണ്ട്. ടിക്ക്-ടോക്കിൻ്റെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന വകൗവിന് 5 ലക്ഷത്തോളം പ്രതിദിന ഉപഭോക്താക്കളുണ്ട്. ഷോര്‍ട്ട് വീഡിയോകള്‍ക്കും ഫാഷന്‍ വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. വലിയ സാധ്യതകളാണ് മേഖലയില്‍ ഉള്ളതെന്നും കമ്പനിയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദാര്‍ പൂനവാല പറഞ്ഞു.
രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മേഖലയാണ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമുകളുടേത്. 2025 ഓടെ ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം 650 മില്യണ്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള വമ്പന്‍മാരാണ് ഈ മേഖലയില്‍ ഉള്ളത്. സോഷ്യല്‍ കൊമേഴ്‌സിൻ്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഉപഭോക്താക്കളെ കണ്ടെത്താനുള്ള ഇടമായും ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ മാറുകയാണ്.


Tags:    

Similar News