17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റയുടെ നീക്കം, നാറ്റ്സ്റ്റീലിനെ വിറ്റു

ടാറ്റാ സ്റ്റീല്‍ 2004 ല്‍ ഏകദേശം 1,300 കോടി രൂപയ്ക്കാണ് നാറ്റ്സ്റ്റീലിനെ ടാറ്റ സ്റ്റീല്‍ സ്വന്തമാക്കിയത്

Update:2021-10-01 13:34 IST

ഏറ്റെടുക്കലിന്റെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റ സ്റ്റീല്‍, നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ പൂര്‍ണമായും വിറ്റു. ടാറ്റാ സ്റ്റീല്‍ ലിമിറ്റഡിന്റെ പരോക്ഷ സബ്‌സിഡിയറിയായ ടിഎസ് ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ് (ടിഎസ്ജിഎച്ച്) സിംഗപ്പൂറിന്റെ കൈവശമുണ്ടായിരുന്ന നാറ്റ്സ്റ്റീലിന്റെ 100 ശതമാനം ഓഹരികളും 172 മില്യണ്‍ ഡോളറിനാണ് കൈമാറിയത്. 'ടാറ്റാ സ്റ്റീല്‍ സിംഗപ്പൂരിലെ നാറ്റ്സ്റ്റീല്‍ ഹോള്‍ഡിംഗ്‌സ് പിടിഇ ലിമിറ്റഡിന്റെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കുന്നു,' കമ്പനി പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള സ്റ്റീല്‍, ഇരുമ്പ് അയേണ്‍ ട്രേഡിംഗ് കമ്പനിയാണ് ടോപ്പ് ടിപ്പ് ഹോള്‍ഡിംഗ് പിടി ലിമിറ്റഡാണ് നാറ്റ്സ്റ്റീലിനെ ടാറ്റ സ്റ്റിലീല്‍നിന്ന് സ്വന്തമാക്കിയത്. എന്നിരുന്നാലും, തായ്ലന്‍ഡിലെ നാറ്റ്സ്റ്റീലിനെ ടാറ്റാ സ്റ്റീല്‍ പോര്‍ട്ട്ഫോളിയോയുടെ ഭാഗമായി നിലനിര്‍ത്തി.
അതേസമയം, നാറ്റ്‌സ്റ്റീലിന്റെ കൈമാറ്റത്തിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ ഓഫ്-ഷോര്‍ കടം കുറയ്ക്കുന്നതിന് ഉപയോഗിക്കുമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും പ്രമുഖ സ്റ്റീല്‍ ഉല്‍പ്പാദകരായ ടാറ്റാ സ്റ്റീല്‍ 2004 ല്‍ ഏകദേശം 1,300 കോടി രൂപയ്ക്ക് നാറ്റ്സ്റ്റീല്‍ സിംഗപ്പൂറിനെ വാങ്ങിയത്.



Tags:    

Similar News