ഡിസംബര്‍ അവസാനം നടക്കേണ്ട എയര്‍ ഇന്ത്യ കൈമാറ്റം വൈകുന്നു, കാരണമിതാണ്

ഒക്ടോബറിലാണ് ടാറ്റയുടെ ടെണ്ടര്‍ സര്‍ക്കാര്‍ അംഗീകരിച്ചത്.

Update:2021-12-28 12:47 IST

ഡിസംബര്‍ അവസാനത്തോടെ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും എയര്‍ ഇന്ത്യ കൈമാറ്റം വൈകുന്നു. ഈ വര്‍ഷം ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നിരിക്കെ എയര്‍ ഇന്ത്യ കൈമാറ്റം ഈ വര്‍ഷം നടക്കില്ലെന്നാണ് കരുതുന്നത്.

ടാറ്റ-എയര്‍ഇന്ത്യ പേപ്പറുകള്‍ വൈകുന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഇനിയും സര്‍ക്കാരിന്റെ പല വകുപ്പുകളില്‍ നിന്നുമായി വറ്റഴിക്കല്‍ സംബന്ധിച്ചുള്ള പേപ്പറുകളുടെ വൈകലാണ് തടസ്സമാകുന്നത്. അതേസമയം ജനുവരി രണ്ടാം വാരത്തോടെയായിരിക്കും കൈമാറ്റമെന്ന് ചില അഭ്യൂഹങ്ങളുണ്ട്.
2021 കഴിഞ്ഞ ഒക്ടോബര്‍ എട്ടിനാണ് ടാറ്റയുടെ ടെണ്ടര്‍ സര്‍ക്കാര്‍ അംഗീകരിച്ച് കൊണ്ട് DIPAM വാര്‍ത്ത പുറത്തുവിട്ടത്. ടാറ്റ സണ്‍സിനു കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ടെന്‍ഡര്‍ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ഒക്ടോബര്‍ 11ന് ടെന്‍ഡര്‍ സ്വീകരിച്ചതിന്റെ കത്ത് കേന്ദ്രം ടാലസ് കമ്പനിക്ക് കൈമാറി. കണക്കനുസരിച്ച് ഓരോ ദിവസവും 20 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ നഷ്ടം.
എയര്‍ ഇന്ത്യയെ എത്രയും വേഗം വിവില്‍ക്കാനുള്ള ശ്രമവും ഇതിന്റെ കൂടെ പശ്ചാത്തലത്തില്‍ ആയിരുന്നു. എന്നാല്‍ കൈമാറ്റം വൈകുന്നത് ടാറ്റയുടെ കണക്കുകൂട്ടലുകളുടെ താളവും തെറ്റിക്കുകയാണ്. അതോടെ ഏറ്റെടുക്കല്‍ പാതിവഴിയായപ്പോള്‍ നടത്തിക്കൊണ്ട് പോകാനുള്ള ചെലവും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.


Tags:    

Similar News