എയര്‍ഏഷ്യ ഇന്ത്യയെ പൂര്‍ണമായും ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

എയര്‍ഏഷ്യ ഇന്ത്യയില്‍ ടാറ്റ സണ്‍സിന് ഏകദേശം 84 ശതമാനം ഓഹരിയാണുള്ളത്

Update: 2022-04-27 10:29 GMT

എയര്‍ഏഷ്യ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും സ്വന്തമാക്കാനൊരുങ്ങി എയര്‍ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ എക്‌സ്പ്രസുമായി ലയിപ്പിക്കാനുള്ള പദ്ധതിയുടെ മുന്നോടിയാണ് ഈ നീക്കമെന്നാണ് വിലയിരുത്തല്‍. നിലവില്‍, എയര്‍ഏഷ്യ ഇന്ത്യയില്‍ ടാറ്റ സണ്‍സിന് ഏകദേശം 84 ശതമാനം ഓഹരിയുണ്ട്. ബാക്കിയുള്ളവ മലേഷ്യയുടെ എയര്‍ ഏഷ്യയുടെ ഉടമസ്ഥതയിലാണ്.

കഴിഞ്ഞ നവംബറില്‍ ടാറ്റ സണ്‍സ് രണ്ട് എയര്‍ലൈനുകളുടെയും ലയനത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവുകള്‍ എയര്‍ഏഷ്യ ഇന്ത്യയുടെയും എയര്‍ ഇന്ത്യയുടെയും മുതിര്‍ന്ന മാനേജ്‌മെന്റുമായും ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
നേരത്തെ, ടാറ്റ സണ്‍സിന് എയര്‍ഏഷ്യ ഇന്ത്യയില്‍ 51 ശതമാനമായിരുന്നു പങ്കാളിത്തമെങ്കില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവരുടെ ഓഹരികള്‍ വര്‍ധിപ്പിച്ചു. അവരുടെ സംയുക്ത സംരംഭ പങ്കാളികളെ ഉടന്‍ തന്നെ പൂര്‍ണ്ണമായും വാങ്ങുമെന്നാണ് പതീക്ഷിക്കുന്നത്.


Tags:    

Similar News