അപ്പോളോ ടയേഴ്‌സിന് ഐ.ഒ.ഡിയുടെ ഗോൾഡൻ പീക്കോക് പുരസ്‌കാരം

Update: 2019-03-12 11:21 GMT

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്‌ടേഴ്‌സിന്റെ (ഐ.ഒ.ഡി.) 2019-ലെ ഗോൾഡൻ പീക്കോക് പുരസ്കാരം അപ്പോളോ ടയേഴ്‌സിന്. 'ഇന്നവേറ്റിവ് പ്രോഡക്റ്റ് & സർവീസ്' എന്ന വിഭാഗത്തിലാണ് പുരസ്‌കാരം.

ആദ്യ 'സീറോ ഡിഗ്രി സ്റ്റീൽ ബെൽറ്റെഡ്' മോട്ടോർസൈക്കിൾ റേഡിയൽ ടയറുകൾ വികസിപ്പിച്ചതിനാണ് അവാർഡ്. അപ്പോളോ ആൽഫ എച്ച് വൺ എന്ന് പേരിട്ടിരിക്കുന്ന ടയറുകൾ നിർമിച്ചിരിക്കുന്നത് ലോകോത്തര സ്റ്റീൽ റേഡിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ്. പ്രീമിയം ബൈക്കുകൾക്ക് വേണ്ടിയുള്ളതാണ് ആൽഫ വൺ.

ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയിൽ നിന്ന് അപ്പോളോ ടയേഴ്‌സ് ചീഫ് അഡ്വൈസർ (R&D) പി.കെ മുഹമ്മദ് പുരസ്കാരമേറ്റുവാങ്ങി.

യുഎഇയിലെ ഇന്ത്യന്‍ അംബാഡര്‍ നവദീപ് സിംഗ് സൂരി സന്നിഹിതനായിരുന്നു.

Similar News