ബാങ്ക് പണിമുടക്ക് മാറ്റി

Update: 2019-09-24 06:04 GMT

പൊതുമേഖലാ ബാങ്കുകളിലെ ഓഫീസര്‍മാരുടെ സംഘടനകള്‍ ഈ മാസം 26, 27 തീയതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റി. സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ ഉറപ്പു നല്‍കിയാതിനാലാണ് മുന്‍ തീരുമാനം മാറ്റിയതെന്ന് സംയുക്തപ്രസ്താവനയില്‍ യൂണിയനുകള്‍ അറിയിച്ചു.

പത്ത് പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുമാണ്
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകള്‍ പണിമുടക്ക് പ്രഖ്യാപിച്ചത്. വ്യാഴവും വെള്ളിയും പണിമുടക്ക് നടത്തിയിരുന്നെങ്കില്‍ ശനി, ഞായര്‍ അവധിയും കൂട്ടിച്ചേര്‍ന്ന് 5 ദിവസം എ.ടി.എമ്മുകളും കാലിയായി ബാങ്കിംഗ് മേഖല ഭാഗികമായി സ്തംഭിക്കുമായിരുന്നു .

Similar News