സ്വര്‍ണ്ണ വില വീണ്ടും കൂടി ; രൂപയ്ക്കു ക്ഷീണം തന്നെ

Update: 2019-08-26 09:44 GMT

സ്വര്‍ണ്ണ വില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 3580 രൂപയായി. പവന് 28640 രൂപ. വിവാഹ സീസണിലെ വിലക്കുതിപ്പ് ഇനിയും തുടരാനാണു സാധ്യതയെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.

യു.എസ്- ചൈന വ്യാപാര യുദ്ധത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര ചലനങ്ങളുടെ പേരില്‍ ഡോളറും, അഭ്യന്തര പ്രശ്‌നങ്ങളുടെ പേരില്‍ രൂപയും ദുര്‍ബലമാകുന്നതാണ് സ്വര്‍ണവില ഉയരാന്‍ കാരണം. കേരളത്തില്‍ വിവാഹ സീസണ്‍ ആരംഭിച്ചതിനാല്‍ വിക്കുതിപ്പിലും വ്യാപാരത്തിന കാര്യമായ കുറവില്ല.

രൂപയുടെ വിലയിടിവ് ഇന്നും തുടരുകയാണ്. 72.01 രൂപയാണ് ഉച്ചയ്ക്കു ശേഷം ഡോളറിനെതിരെ രേഖപ്പെടുത്തിയ നിരക്ക്. ചൈനീസ് യുവാന്‍ 11 വര്‍ഷത്തെ ഏറ്റവംു താഴ്ന്ന നിരക്കിലും നില്‍ക്കുന്നു.

Similar News