ബാങ്ക് എക്കൗണ്ട് എങ്ങനെ ക്ലോസ് ചെയ്യാം?

Update: 2019-12-22 11:57 GMT

പലര്‍ക്കും ഒന്നിലേറെ ബാങ്ക് എക്കൗണ്ടുകള്‍ ഉള്ള കാലമാണിത്. എന്നാല്‍ അതില്‍ ഏതെങ്കിലും എക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് തോന്നിയാല്‍ എന്തു ചെയ്യണം. വെറുതേ ഉപേക്ഷിച്ചു പോകുന്നത് ഭാവിയില്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടവരുത്തും. അതിനുള്ള പോംവഴി ബാങ്കുമായി ബന്ധപ്പെട്ട് ആ എക്കൗണ്ട് അവസാനിപ്പിക്കുക എന്നതാണ്. അതിന് ചെയ്യേണ്ടത് ഇവയാണ്.

ഡി ലിങ്ക് ചെയ്യുക

ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന എക്കൗണ്ട് പല എക്കൗണ്ടുകളുമായും ബന്ധിപ്പിച്ചിട്ടുണ്ടാകാം. നിക്ഷേപങ്ങള്‍, വായ്പകള്‍, ട്രേഡിംഗ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ്‌സ്, ഡിപ്പോസിറ്റ് തുടങ്ങി ഏതുമാകാം. ക്ലോസ് ചെയ്യാനുദ്ദേശിക്കുന്ന എക്കൗണ്ട് നമ്പറിന് പകരം മറ്റൊരു എക്കൗണ്ട് നമ്പര്‍ നല്‍കി ഇതിന് പരിഹാരം കാണാം. ബാങ്കില്‍ ഇതിനുള്ള സൗകര്യം ലഭിക്കും.

എങ്ങനെ ചെയ്യാം?

ബാങ്കില്‍ നേരിട്ട് ചെന്ന് എക്കൗണ്ട് അവസാനിപ്പിക്കുന്നതിനായി പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കുക. ജോയ്ന്റ് എക്കൗണ്ട് ആണെങ്കില്‍ എല്ലാ എക്കൗണ്ട് ഉടമകളുടെയും ഒപ്പ് വേണ്ടി വരും. എക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അത് ഏത് എക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് അപേക്ഷയില്‍ കാണിക്കാം.

എന്തൊക്കെ രേഖകള്‍

അപേക്ഷാ ഫോമിനൊപ്പം ക്ലോസ് ചെയ്യാനൊരുങ്ങുന്ന എക്കൗണ്ടിലുള്ള ഉപയോഗിക്കാത്ത ചെക്ക് ബുക്കും കാര്‍ഡും നല്‍കണം.

ഫീസ് എത്രയാകും

എക്കൗണ്ട് തുടങ്ങി 14 ദിവസത്തിനുള്ളില്‍ ക്ലോസ് ചെയ്യുകയാണെങ്കില്‍ ചാര്‍ജ് ഈടാക്കില്ല. എന്നാല്‍ 14 ദിവസം മുതല്‍ ഒരു വര്‍ഷം വരെയുള്ളതിന് ബാങ്കിന്റെ തീരുമാനമനുസരിച്ചുള്ള ചാര്‍ജ് ഈടാക്കിയേക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News