20,000 രൂപവരെ ഇൻസ്റ്റന്റ് വായ്പ, അതും പലിശയില്ലാതെ!

Update: 2018-11-02 06:24 GMT

എക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി വിഷമിക്കേണ്ട. 20,000 രൂപവരെ പലിശ രഹിത ഹ്രസ്വകാല വായ്പ ലഭ്യമാക്കാൻ തരത്തിലുള്ള പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഐസിഐസിഐ ബാങ്ക്.

ഓൺലൈൻ ആയി ലഭിക്കുന്ന വായ്പ ഓൺലൈൻ പണമിടപാടുകൾക്കാണ് ഉപയോഗിക്കാൻ സാധിക്കുക. യുപിഐ ഐഡി ഉള്ള ഐസിഐസിഐ ഉപഭോക്താക്കൾക്ക് വായ്പ ലഭിക്കും.

'പേ ലേയ്റ്റർ' എന്ന് പേരിട്ടിരിക്കുന്ന സംവിധാനം ക്രെഡിറ്റ് കാർഡുകൾക്ക് ബദലാവുമെന്ന് നിരീക്ഷകർ പറയുന്നു.

ഓണ്‍ലൈന്‍ ഷോപ്പിങ്, ബില്ലടയ്ക്കല്‍, യുപിഐ ആപ്പ് ഉപയോഗിച്ചുള്ള ഷോപ്പിങ്, റൂം ബുക്കിംഗ് എന്നിവ ഇതുവഴി ചെയ്യാം. 45 ദിവസമാണ് വായ്പയുടെ കാലാവധി. ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തുവേണമെങ്കിലും വായ്പ ലഭിക്കും. ഓട്ടോ ഡെബിറ്റ് സംവിധാനം ഉപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാനും കഴിയും.

ബാങ്കിന്റെ പുതിയ ബിഗ് ഡേറ്റ അൽഗോരിതം ഉപയോഗിച്ചാണ് അർഹരായ ഉപഭോക്താക്കളെ തെരഞ്ഞെടുക്കുക.

ഇന്ത്യയിലെ 20 ലക്ഷം ചെറുപ്പക്കാർ ഉൽപ്പനങ്ങൾ ഓൺലൈനായി വാങ്ങുന്നവരാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡിജിറ്റൽ വായ്പ ബിസിനസ് ഒരു ലക്ഷം കോടി രൂപയുടെ അവസരങ്ങൾ നൽകുമെന്ന് ഐസിഐസിഐ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബി. മതിവനൻ പറഞ്ഞു.

ഈ സൗകര്യം ലഭിക്കുന്നതായി ബാങ്കിന്റെ മൊബീൽ ബാങ്കിംഗ് ആപ്പ്ളിക്കേഷനായ 'ഐമൊബീൽ' വഴി ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ലോൺ അനുമതി ലഭിക്കുന്ന പ്രക്രിയകളെല്ലാം കടലാസ് രഹിതമായിരിക്കും. മിനിട്ടുകൾക്കുള്ളിൽ വായ്പാ ലഭിക്കും.

Similar News