കടല്‍ കനിഞ്ഞില്ലെങ്കില്‍ മത്സ്യതൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീ തൊഴിലാളികളുടെ വീട്ടില്‍ അടുപ്പ് എരിയാത്ത അവസ്ഥയും ഇനി മാറും. മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ബദല്‍ സ്വയം തൊഴില്‍ മാര്‍ഗം കണ്ടെത്താനുള്ള വായ്പ സഹായവുമായി കേരള ബാങ്ക് രംഗത്ത്.
മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഗ്രൂപ്പുകള്‍ക്ക് ജോയ്ന്റ് ലയബലിറ്റി ഗ്രൂപ്പ് വായ്പകള്‍ ലഭ്യമാക്കാനുള്ള ധാരണാപത്രത്തില്‍ കേരള ബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എസ് രാജനും സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വുമണ്‍ (സാഫ്) എക്‌സിക്യുട്ടീവ് ഡയറക്റ്റര്‍ ശ്രീലുവും ഒപ്പുവെച്ചു. ചടങ്ങില്‍ കേരള ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ സി സഹദേവന്‍ സംബന്ധിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline