ആശിര്‍വാദ് മൈക്രോഫിനാന്‍സിന് തമിഴ്‌നാട്ടില്‍ നാലര ലക്ഷം വനിതാ അംഗങ്ങള്‍ ; അസെറ്റ്‌സ് 1000 കോടി

Update: 2019-08-26 11:54 GMT

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് തമിഴ്നാട്ടില്‍ 450,000 ത്തിലധികം വനിതാ അംഗങ്ങള്‍ക്ക് മൈക്രോ ഫിനാന്‍സ് സേവനം എത്തിച്ചുകൊണ്ട് പ്രവര്‍ത്തന പാതയില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി അറിയിച്ചു. സംസ്ഥാനത്ത് ശക്തമായ അടിത്തറയിട്ടുകഴിഞ്ഞ അശിര്‍വാദ് മൈക്രോഫിനാന്‍സിന്റെ അസെറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ്് (എ.യു.എം )1000 കോടിയായി ഉയര്‍ന്നു കഴിഞ്ഞു.

2008 ല്‍ തമിഴ്നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച അശിര്‍വാദ് 20 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലും ബിസിനസ് പ്രവര്‍ത്തനങ്ങള്‍

വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നതായും 4,444 കോടി രൂപയുടെ എ.യു.എം കൈകാര്യം ചെയ്യുന്നതായും മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് വായ്പയും മറ്റ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന അശിര്‍വാദ്
ഈ മാസം ബീഹാറിലെ ബിഹാരിഗഞ്ചില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ ശാഖകളുടെ എണ്ണം ആയിരമായെന്ന് മാനേജിംഗ് ഡയറക്ടര്‍ രാജ വൈദ്യനാഥന്‍ പറഞ്ഞു.

Similar News